അടുത്തെങ്ങും കേരളം ബി.ജെ.പി  ഭരിക്കില്ല-ഒ. രാജഗോപാല്‍ 

തിരുവനന്തപുരം: സംസ്ഥാന ബജറ്റിനെ പറ്റിയുള്ള പൊതുചര്‍ച്ചയ്ക്കിടെയാണ് ഒ.രാജഗോപാല്‍ എംഎല്‍എയുടെ പരാമര്‍ശം വാര്‍ത്തകളില്‍ ഇടം നേടുകയാണ്.ബി.ജെ.പി കേരളം ഭരിച്ചിട്ടില്ല, അടുത്തെങ്ങും അധികാരത്തില്‍ വരാനും സാധ്യത ഇല്ലെന്നാണ് ബി.ജെ.പി എം.എല്‍.എയായ ഒ. രാജഗോപാല് നിയമസഭയില്‍ പ്രസ്താവിച്ചത്. 
'ബി.ജെ.പി കേരളം ഭരിച്ചിട്ടില്ല, അടുത്തെങ്ങും ഭരിക്കാനും പോകുന്നില്ല എന്നിട്ടും കേരളത്തില്‍ ഇത്രയും തൊഴിലില്ലായ്മയും വിലക്കയറ്റവും രൂക്ഷമായത് എങ്ങനെ'? ഇതായിരുന്നു ഒ. രാജഗോപാലിന്റെ ചോദ്യം.
കൂടാതെ, കേരളത്തിലെ വിലകയറ്റത്തിനു കാരണം സംസ്ഥാന സര്‍ക്കാരാണ്, ബിജെപി അല്ല; ബിജെപിയെ കുറ്റപ്പെടുത്തേണ്ടെന്നും അദ്ദേഹം പറഞ്ഞു. അവിശ്വാസികളായ സ്ത്രീകളെ പോലീസ് സഹായത്തോടെ ശബരിമല കയറ്റി. അതാണ് പ്രശ്‌നങ്ങള്‍ക്കു കാരണമെന്നും രാജഗോപാല്‍ നിയമസഭയില്‍ അഭിപ്രായപ്പെട്ടു. സി.പി.എം നേതാവ് ശ്രീരാമകൃഷ്ണന് സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത രാജഗോപാല്‍ പറഞ്ഞത് ശ്രീരാമനും കൃഷ്ണനും ഒരുമിച്ച് വന്നാല്‍ വോട്ട് ചെയ്യാതിരിക്കുന്നതെങ്ങിനെ എന്നായിരുന്നു. 


 

Latest News