കനക ദുര്‍ഗയ്ക്ക് ഭര്‍ത്താവിന്റെ വീട്ടില്‍ കയറാം, വീട് വില്‍ക്കരുതെന്ന് കോടതി

മലപ്പുറം- ശബരിമല ദര്‍ശനം നടത്തിയതിന്റെ പേരില്‍ ഭര്‍തൃമാതാവിന്റെ മര്‍ദനമേറ്റ മലപ്പുറം പുലാമന്തോള്‍ സ്വദേശി കനക ദുര്‍ഗയ്ക്ക് ഭര്‍ത്താവിന്റെ വീട്ടില്‍ കയറാമെന്ന് കോടതി ഉത്തരവിട്ടു. പുലാമന്തോള്‍ ഗ്രാമന്യാലായമാണ് കേസ് പരിഗണിച്ചത്. വീട് വില്‍ക്കുകയോ വാടകയ്ക്ക് നല്‍കുകയോ ചെയ്യരുതെന്ന് ഭര്‍ത്താവ് കൃഷണനുണ്ണിക്ക് കോടതി നിര്‍ദേശം നല്‍കി. കുട്ടികളുടെ സംരക്ഷണകാര്യം പിന്നീട് തീരുമാനിക്കും. കേസ് അടുത്ത മാസം 31-ന് വീണ്ടും പരിഗണിക്കും.  പരാതിയുമായി കനക പെരിന്തല്‍മണ്ണ കോടതിയേയാണ് ആദ്യം സമീപിച്ചത്. അങ്ങാടിപ്പുറം പരിധിയിലെ കേസായതിനാല്‍ കോടതി ഇതു പുലാമന്തോളിലെ ഗ്രാമന്യാലായത്തിലേക്ക് മാറ്റുകയായിരുന്നു. പെരിന്തല്‍മണ്ണയിലെ വണ്‍ സ്റ്റോപ്പ് സംരക്ഷണ കേന്ദ്രത്തിലാണ് കനക ഇപ്പോള്‍ കഴിയുന്നത്. ഇവിടെ പോലീസ് കാവലും ഉണ്ട്.
 

Latest News