ഗള്‍ഫിന് പെട്രോള്‍ പോലെ കേരളത്തിന് ധാതുക്കള്‍, ആലപ്പാട്ടെ ഖനനം തുടരും- മന്ത്രി ജയരാജന്‍

തിരുവനന്തപുരം- ആലപ്പാട്ടെ ഖനനം തുടരുമെന്നും സമരത്തില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടായെന്നും ആവര്‍ത്തിച്ച് മന്ത്രി ഇ.പി ജയരാജന്‍. ഗള്‍ഫ് രാജ്യങ്ങള്‍ക്കു പെട്രോള്‍ എന്ന പോലെ ആണ് കേരളത്തിന് ധാതുക്കള്‍. പരിസ്ഥിതിക്കു ദോഷം ഉണ്ടാക്കാതെ ഖനനം ആകാം എന്നതാണ് ആലപ്പാട്ടെ സര്‍ക്കാര്‍ നയമെന്നും അദ്ദേഹം പറഞ്ഞു.

ഖനനം മല്‍സ്യ സമ്പത്തിനു ദോഷം ഉണ്ടാക്കില്ല എന്ന വിദഗ്ധ സമിതി റിപ്പോര്‍ട്ട് ഉണ്ട്. തീരശോഷണം വിദഗ്ധ സമിതി പഠിക്കുകയാണെന്നും ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് കിട്ടുമെന്നും ഇ.പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. ആലപ്പാട്ടെ ജനങ്ങള്‍ ഖനനത്തെ അംഗീകരിച്ചതാണെന്നും നിയമസഭയിലെ അടിയന്തര പ്രമേയ നോട്ടീസ് അവതരണത്തിനിടെ ഇ.പി ജയരാജന്‍ പറഞ്ഞു.

 

Latest News