ബന്ധുനിയമന വിവാദത്തില്‍ സി.പി.എമ്മിന് വീണ്ടും കുരുക്കുമായി പി.കെ ഫിറോസ്

കോഴിക്കോട്- ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍(ഐ.കെ.എം) ഡെപ്യൂട്ടി ഡയറക്ടര്‍ തസ്തികയിലേക്ക് സി.പി.എം നേതാവ് കോലിയക്കോട് കൃഷ്ണന്‍ നായരുടെ സഹോദര പുത്രന്‍ ഡി.എസ് നീലകണ്ഠനെ അനധികൃതമായി നിയമിച്ചതുമായി ബന്ധപ്പെട്ട് സി.പി.എമ്മിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കി യൂത്ത് ലീഗ്. തളിപ്പറമ്പ് എം.എല്‍.എയും സി.പി.എം നേതാവുമായ ജെയിംസ്മാത്യു ഡി.എസ് നീലകണ്ഠന്റെ നിയമനത്തിനെതിരെ സ്വന്തം ലെറ്റര്‍ പാഡില്‍ മൂന്ന് മാസം മുമ്പ് മന്ത്രി എ.സി മൊയ്തീന് എഴുതിയ കത്ത് പി.കെ ഫിറോസ് പുറത്ത് വിട്ടു.

ഡി.എസ് നീലകണ്ഠനെ അനധികൃതമായാണ് ഐ.കെ.എമ്മില്‍ നിയമിച്ചതെന്നും ഈ നിയമനം ചൂണ്ടിക്കാട്ടിയാണ് ബന്ധുനിയമന വിവാദത്തില്‍ ആരോപണം നേരിടുന്ന കെ.ടി ജലീല്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയതെന്നും യൂത്ത് ലീഗ് കഴിഞ്ഞയാഴ്ച ആരോപിച്ചിരുന്നു. ഇതിന് തെളിവായാണ് പുതിയ കത്തുമായി ഫിറോസ് രംഗത്തെത്തിയത്.

 

 

Latest News