മാനന്തവാടി- ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ വയനാട് ഡി.സി.സി മുന്‍ ജനറല്‍ സെക്രട്ടറിയും ബത്തേരി പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ഒ.എം. ജോര്‍ജ് കീഴടങ്ങി. ഒരാഴ്ചയായി കര്‍ണാടകയില്‍ ഒളിവിലായിരുന്ന ഇയാള്‍ മാനന്തവാടി ഡിവൈ.എസ്.പി ഓഫിസിലാണ്ി കീഴടങ്ങിയത്. പോക്‌സോ നിയമപ്രകാരമുള്ള കേസാണ് ഇയാള്‍ക്കെതിരെയുള്ളത്.
കോണ്‍ഗ്രസില്‍നിന്നു ജോര്‍ജിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. പണിയ വിഭാഗത്തില്‍പെട്ട 17 വയസ്സുകാരിയാണു പരാതി നല്‍കിയത്. പെണ്‍കുട്ടിയും ഒ.എം. ജോര്‍ജും തമ്മിലുള്ള ഫോണ്‍ സംഭാഷണം കുട്ടിയുടെ മാതാപിതാക്കള്‍ കേള്‍ക്കുകയും കുട്ടി ആത്മഹത്യയ്ക്കു ശ്രമിക്കുകയും ചെയ്തിരുന്നത്രെ. ഈ വിഷയങ്ങള്‍ ചിലര്‍ ചൈല്‍ഡ് ലൈനില്‍ അറിയിച്ചു. അവരെത്തി കുട്ടിയോടു വിവരങ്ങള്‍ തിരക്കുകയായിരുന്നു. ഒന്നര വര്‍ഷമായി ലൈംഗികമായി ഉപയോഗിക്കുകയായിരുന്നെന്നാണ് പെണ്‍കുട്ടിയുടെ മൊഴി.