വിമാനത്തില്‍ വിളമ്പിയ സാമ്പാറില്‍ കൂറ! എയര്‍ ഇന്ത്യ മാപ്പു പറഞ്ഞു തടിതപ്പി

ന്യൂദല്‍ഹി- രണ്ടു ദിവസം മുമ്പ് ഭോപാലില്‍ നിന്നും മുംബൈയിലേക്കു പറന്ന എയര്‍ ഇന്ത്യാ വിമാനത്തില്‍ ഒരു യാത്രക്കാരനു വിളമ്പിയ ഭക്ഷണത്തില്‍ കൂറയെ കണ്ട സംഭവത്തില്‍ കമ്പനി മാപ്പു പറഞ്ഞു. ഇതു തടയാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി. ഞങ്ങളുടെ ഒരു വിലപ്പെട്ട യാത്രക്കാരനു വിമാനയാത്രയ്ക്കിടെ വിളമ്പിയ ഭക്ഷണവുമായി ബന്ധപ്പെട്ട് നിരാശപ്പെടുത്തുന്ന അനുഭവം ഉണ്ടായതില്‍ അതിയായ ഖേദമുണ്ട്- ഒരു ട്വീറ്റിലൂടെ കമ്പനി പറഞ്ഞു.

ശനിയാഴ്ച മുംബൈയിലേക്കുള്ള യാത്രയ്ക്കിടെ വിമാനത്തില്‍ വിളമ്പിയ ഇഡ്‌ലി-വട സാമ്പാറില്‍ കൂറയെ കണ്ടുവെന്ന പരാതി രോഹിത് രാജ് സിങ് എന്ന യാത്രക്കാരനാണ് ഉന്നയിച്ചത്. സാമ്പാറില്‍ മുങ്ങിക്കിടക്കുന്ന കൂറയുടെ ചിത്രം അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. സംഭവത്തെ ഗൗരമായാണ കാണുന്നതെന്നും ബന്ധപ്പെട്ട ഭക്ഷണ വിതരണക്കാര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും എയര്‍ ഇന്ത്യ അറിയിച്ചു. ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയക്കും തയാറല്ലെന്നും ആഭ്യന്തരമായി പരിഹാര നടപടികള്‍ തുടങ്ങിക്കഴിഞ്ഞെന്നും കമ്പനി പറയുന്നു. യാത്രക്കാരനെ അനുനയിപ്പിക്കാനായി മുതിര്‍ന്ന എയര്‍ ഇന്ത്യ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ നേരിട്ട് ബന്ധപ്പെട്ടിട്ടുമുണ്ട്.
 

Latest News