കൊല്‍ക്കത്ത-പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ അടുത്തയാളായി അറിയപ്പെട്ടിരുന്ന റിട്ട. ഐ.പി.എസ് ഓഫീസര്‍ ഭാരതി ഘോഷ് ബി.ജെ.പിയില്‍ ചേര്‍ന്നു.
തനിക്കെതിരെ ക്രിമിനല്‍ കേസെടുത്ത മമതയെ പാഠം പഠിപ്പിക്കാന്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുമെന്ന് ഇദ്ദേഹം നേരത്തെ പ്രഖ്യാപിച്ചിരുന്നു. കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്, പശ്ചിമ ബംഗാള്‍ ചുമതലയുള്ള പാര്‍ട്ടി ജനറല്‍ സെക്രട്ടറി കൈലാസ് വിജയവര്‍ഗിയ, മുന്‍ തൃണമൂല്‍ നേതാവ് മുകുള്‍ റോയ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ബി.ജെ.പി പ്രവേശം.
തൃണമൂല്‍ നിര്‍ദേശങ്ങള്‍ അനുസരിച്ചപ്പോള്‍ താന്‍ സത്യസന്ധനായ ഉദ്യോഗസ്ഥനായിരുന്നുവെന്നും ശരിയല്ലെന്ന് തോന്നിയ കാര്യങ്ങളില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചപ്പോഴാണ് ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തതെന്നും ഭാരതി ഘോഷ് നേരത്തെ പറഞ്ഞിരുന്നു. ഭീഷണിപ്പെടുത്തി പണം വാങ്ങിയെന്ന പരാതിയിലാണ് ഘോഷിനെതിരെ സി.ഐ.ഡി അന്വേഷണം ആരംഭിച്ചത്.