Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അപരിചിതരുടെ റിക്വസ്റ്റ് അവഗണിക്കണം; ഫേസ്ബുക്ക് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ്

ഫേസ്ബുക്ക് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി എത്തിക്കല്‍ ഹാക്കര്‍ കൂട്ടായ്മയായ മല്ലു സൈബര്‍ സോള്‍ജിയേഴ്സ്. മലയാളികളുടേതടക്കം 500 ലേറെ പേരുടെ അക്കൗണ്ടുകള്‍  isaac_odenttem എന്ന പേരില്‍ ഹാക്ക് ചെയ്യപ്പെട്ടു കഴിഞ്ഞുവെന്നും പരിചയമില്ലാത്ത വിദേശികളുടെ ഫ്രണ്ട് റിക്വസ്റ്റ് അവഗണിക്കണമെന്നും അവര്‍ നല്‍കുന്ന ലിങ്കുകള്‍ തുറക്കരുതെന്നും മല്ലു സൈബര്‍ സോള്‍ജിയേഴ്‌സ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഉപയോക്താക്കള്‍ എത്രയും പെട്ടെന്ന് അവരുടെ അക്കൗണ്ടുകളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നാണ് നിര്‍ദേശം.
അക്കൗണ്ടുകള്‍ സുരക്ഷിതമാക്കാന്‍ പ്രൈവസി സെറ്റിങ്‌സിലും സെക്യൂരിറ്റി സെറ്റിങ്‌സിലും ആവശ്യമായ മാറ്റങ്ങള്‍ വരുത്തുക. ഫേസ് ബുക്കിന്റെ ടു ഫാക്ടര്‍ ഒതന്റിക്കേഷന്‍ സംവിധാനം ആക്റ്റിവേറ്റ് ആക്കുക തുടങ്ങിയവയാണ് നിര്‍ദേശങ്ങള്‍.  സെറ്റിങ്‌സില്‍ Security and login വഴി ടൂ ഫാക്ടര്‍ ഒതന്റിക്കേഷന്‍ സെറ്റ് ചെയ്യാം. പ്രൈവസിയില്‍ മാറ്റം വരുത്തി ഉള്ളടക്കങ്ങളുടെ സ്വകാര്യത നിശ്ചയിക്കാം.
സാമ്പത്തിക തട്ടിപ്പാണ് ഹാക്കര്‍മാര്‍ ലക്ഷ്യം വെക്കുന്നത്. ഫേസ്്ബുക്ക് ചാറ്റുകളില്‍ ബാങ്ക് വിവരങ്ങള്‍ അടക്കം കണ്ടെത്താന്‍ ഇവര് ശ്രമിക്കുന്നു. ചാറ്റുകളിലെ സ്വകാര്യ സന്ദേശങ്ങള്‍ പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുന്നവരുമുണ്ട്.
കേരളത്തിന് അകത്തും പുറത്തുമായുള്ള മലയാളി സൈബര്‍ വിദഗ്ധരുടെ കൂട്ടായ്മായാണ് മല്ലു സൈബര്‍ സോള്‍ജിയേഴ്സ്.
 

Latest News