ന്യൂദല്‍ഹി- പത്തൊമ്പതുകാരി തന്നെ ബലാത്സംഗം ചെയ്തുവെന്ന യുവതിയുടെ പരാതിയില്‍ പ്രതിയെ ദല്‍ഹി പോലീസ് അറസ്റ്റു ചെയ്തു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്്ഷന്‍ 377 പ്രകാരമാണ് അറസ്റ്റ്. സ്വവര്‍ഗാനുരാഗം ക്രിമിനല്‍ കുറ്റമല്ലാതാക്കിയ സുപ്രീം കോടതി ഉത്തരവിനു ശേഷമുള്ള ഇത്തരത്തിലെ ആദ്യ കേസാണിത്.
കൃത്രിമമായി പുരുഷലിംഗം കെട്ടിവച്ച് യുവതി തന്നെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി എന്നാണ് പരാതിക്കാരിയുടെ ആരോപണം. അറസ്റ്റിലായ യുവതിയെ പോലീസ് കോടതിയില്‍ ഹാജാരാക്കി. ഇവരെ ചോദ്യം ചെയ്യുന്നതിനായി ഒരു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തു. തുടര്‍ന്ന് തിഹാര്‍ ജയിലില്‍ റിമാന്‍ഡ് ചെയ്തു.
പരാതിക്കാരി മജിസ്‌ട്രേറ്റിനു മുമ്പാകെ നല്‍കിയ രഹസ്യ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റു നടന്നത്. കിഴക്കന്‍ സംസ്ഥാനത്തുനിന്ന് ദല്‍ഹിയില്‍ ജോലി തേടി എത്തിയതാണ് പരാതിക്കാരി.