കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയും കെജ്രിവാളും തന്നെ ഉപയോഗിച്ചു- അണ്ണാ ഹസാരെ

മുംബൈ- കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. വിജയിച്ചത് തന്നെ ഉപയോഗിച്ചാണെന്ന് അണ്ണാ ഹസാരെ. ലോക്പാലിനായി സമരം നടത്തിയത് താനായിരുന്നുവെന്നും എന്നാല്‍ അതുപയോഗിച്ചാണ് ബി.ജെ.പിയും ആം ആദ്മി പാര്‍ട്ടിയും അധികാരത്തിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു. മുംബൈയില്‍ അനിശ്ചിതകാല നിരാഹാര സമരം ആറാം ദിവസം പിന്നിടുമ്പോഴാണ് ഹസാരെയുടെ പ്രതികരണം.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി എന്നെ ഉപയോഗിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ അവരുമായി ബന്ധമില്ല. നരേന്ദ്രമോഡി സര്‍ക്കാര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ഇന്ത്യയെ ഒരു ഏകാധിപത്യ രാഷ്ട്രമാക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം- ഹസാരെ പറഞ്ഞു.

കേന്ദ്രസര്‍ക്കാരിന് പുറമേ മഹാരാഷ്ട്ര സര്‍ക്കാരിനെതിരെയും അണ്ണാ ഹസാരെ രൂക്ഷ വിമര്‍ശനമുന്നയിച്ചു. തന്റെ പഴയ സഹപ്രവര്‍ത്തകനായിരുന്ന അരവിന്ദ് കെജ്‌രിവാളിനെതിരെയും അണ്ണാ ഹസാരെ പ്രതികരിച്ചു. തന്നോടൊപ്പം വേദി പങ്കിടാന്‍ അദ്ദേഹത്തെ അനുവദിക്കില്ലെന്ന് ഹസാരെ പറഞ്ഞു.

 

 

Latest News