അഴിമതി ചെയ്യാത്തത് അമ്മ പറഞ്ഞതിനാല്‍ -പ്രധാനമന്ത്രി മോഡി

മുംബൈ- അഴിമതി ചെയ്യില്ലെന്ന് അമ്മ തന്നെക്കൊണ്ട്് സത്യം ചെയ്യിച്ചിരുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. അത് പാപമാണ്, ഒരിക്കലും ചെയ്യരുത്- അമ്മ പറഞ്ഞു. അമ്മയുടെ വാക്കുകള്‍ തന്നെ സ്വാധീനിച്ചെന്നും മോഡി പറഞ്ഞു.
ഹ്യൂമന്‍സ് ഓഫ് ബോംബെക്കു നല്‍കിയ അഭിമുഖത്തിലാണു പ്രധാനമന്ത്രിയുടെ ബാല്യകാല സ്മരണകള്‍.

പ്രധാനമന്ത്രിയായതിനെക്കാള്‍ അമ്മ വലുതായി കാണുന്നത് ഗുജറാത്ത് മുഖ്യമന്ത്രി പദത്തിലെത്തിയതാണെണ്. ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിനു മുന്‍പ് അമ്മയെ കാണാന്‍ പോയിരുന്നു. ആ സമയത്തു ന്യൂദല്‍ഹിയിലാണു താന്‍ താമസിച്ചിരുന്നത്. അമ്മ സഹോദരന്റെ കൂടെയായിരുന്നു. അഹമ്മദാബാദില്‍ അപ്പോള്‍ ആഘോഷങ്ങള്‍ തുടങ്ങി. അമ്മയുടെ മകന്‍ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാകുന്ന കാര്യം അവര്‍ക്ക് അറിയാം.

അമ്മ എന്നെ നോക്കി, പിന്നീടു കെട്ടിപ്പിടിച്ചു. നീ ഗുജറാത്തിലേക്കു തിരികെയെത്തിയതാണു വലിയ കാര്യമെന്നു പറഞ്ഞു. അതാണ് അമ്മയുടെ സ്വഭാവം. നീ എന്തു ചെയ്യുന്നു എന്നെനിക്കു മനസ്സിലാകില്ല. പക്ഷേ അഴിമതി ഒരിക്കലും നടത്തില്ലെന്ന് എനിക്ക്് ഉറപ്പു നല്‍കണം. ഒരിക്കലും ആ പാപം ചെയ്യരുത്. ആ വാക്കുകള്‍ എന്നെ ഏറെ സ്വാധീനിച്ചു. സുഖസൗകര്യങ്ങളൊന്നും അനുഭവിച്ചിട്ടില്ലാത്ത ദാരിദ്ര്യത്തില്‍ കഴിഞ്ഞ ഒരു സ്ത്രീയാണ് ഒരിക്കലും അഴിമതി നടത്തരുതെന്ന് എന്നോടു പറഞ്ഞത്- മോഡി പറഞ്ഞു.

 

Latest News