ഭോപ്പാല്‍- ജോലി ലഭിക്കണമെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കാര്യം പരിഗണിക്കണമെന്ന മധ്യപ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലിന്റെ പ്രസംഗം വിവാദമായി.
റീവ ജില്ലയിലെ ഗുഢ് താലൂക്കില്‍ കഴിഞ്ഞ ജൂലായില്‍ കമ്മിഷന്‍ ചെയ്ത 750 മെഗാവാട്ട് സൗരോര്‍ജ വൈദ്യുതി ഉത്പാദനകേന്ദ്രത്തിലാണ് ഗവര്‍ണര്‍ ജോലി വാഗ്ദാനം നല്‍കിയത്. പ്ലാന്റ് സന്ദര്‍ശിച്ച ശേഷം നാട്ടുകാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മോഡിയുടെ കാര്യം പരിഗണിക്കണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടത്.

ഗവര്‍ണറുടെ പ്രസ്താവനക്കെതിരെ പ്രതിഷേധവുമായി വിവിധ രാഷ്ട്രീയകക്ഷികള്‍ രംഗത്തെത്തി. ആനന്ദിബെന്‍ പട്ടേലിന് ബി.ജെ.പി.ക്കുവേണ്ടി പ്രവര്‍ത്തിക്കണമെങ്കില്‍ ഗവര്‍ണര്‍ സ്ഥാനം രാജിവെക്കണമെന്ന് കോണ്‍ഗ്രസ് വക്താവ് ശോഭാ ഓജ പറഞ്ഞു.
കഴിഞ്ഞ ഏപ്രിലിലും സമാനരീതിയില്‍ ആനന്ദിബെന്‍ ബി.ജെ.പിക്കുവേണ്ടി സംസാരിച്ചിരുന്നു. ഗൃഹസന്ദര്‍നം നടത്തണമെന്നും കുഞ്ഞുങ്ങളുടെ തലയില്‍ കൈവച്ച് അനുഗ്രഹിച്ചു നടത്തുന്ന സന്ദര്‍ശനത്തിലൂടെ ബി.ജെ.പിക്ക് കൂടുതല്‍ വോട്ട് സമ്പാദിക്കാനാകുമെന്നും ബി.ജെ.പി. പ്രവര്‍ത്തകന് നല്‍കിയ ഉപദേശമാണ് അന്നു വിവാദമായത്.