Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കേരളത്തിലെ പച്ചക്കറികൾക്ക് ഇപ്പോഴും സൗദിയിൽ വിലക്ക് 

കൊണ്ടോട്ടി- നിപാ വൈറസിനെ തുടർന്ന് കേരളത്തിൽ നിന്ന് സൗദി അറേബ്യയിലേക്കുളള പഴം-പച്ചക്കറി കാർഗോ കയറ്റുമതി വിലക്ക് നീങ്ങിയില്ല. കരിപ്പൂരിലും കൊച്ചിയിലും ദിനേന സർവ്വീസുകൾ സൗദി എയർ നടത്തുമ്പോഴും കാർഗോ കയറ്റുമതിയിലെ നിയന്ത്രണം തിരിച്ചടിയാവുകയാണ്.
നിപാ വൈറസ് മുക്തമായി പ്രഖ്യാപിച്ചതോടെ കേരളത്തിൽ നിന്നുളള കാർഗോ ഉൽപന്നങ്ങൾക്ക് സൗദി ഒഴികെയുളള മുഴുവൻ രാജ്യങ്ങളും നിരോധനം പിൻവലിച്ചിരുന്നു. എന്നാൽ കഴിഞ്ഞ മേയിൽ തുടരുന്ന കാർഗോ കയറ്റുമതി നിയന്ത്രണം സൗദി അറേബ്യ ഇതുവരെ പിൻവലിച്ചിട്ടില്ല. ഇതിനെ തുടർന്ന് കോയമ്പത്തൂർ വിമാനത്താവളത്തിൽനിന്ന് കസ്റ്റംസ് പരിശോധനകൾ പൂർത്തിയാക്കി കരിപ്പൂരിൽ നിന്നടക്കം സൗദിയിലേക്ക് കാർഗോ കയറ്റി അയക്കേണ്ട ഗതികേടാണുളളത്. കൊച്ചിയിൽനിന്നു സൗദി എയർലൈൻസും എയർ ഇന്ത്യയും, കരിപ്പൂരിൽനിന്നു സൗദി എയർലൈൻസും സർവ്വീസുകൾ ദിനേന നടത്തുമ്പോഴും കസ്റ്റംസ് പരിശോധന കഴിഞ്ഞ് ഉൽപന്നങ്ങൾ വിമാനത്തിൽ അയക്കാൻ അനുമതിയില്ല. നിലവിൽ തമിഴ്‌നാട് പച്ചക്കറികൾ തമിഴ്‌നാട് സംസ്ഥാനത്തിന്റെ പേരിലാണ് കേരളത്തിൽനിന്ന് അയക്കുന്നത്. കോയമ്പത്തൂരിൽ പരിശോധന കഴിഞ്ഞ് ട്രക്കുകളിൽ കരിപ്പൂരിലും കൊച്ചിയിലുമെത്തിച്ചാണ് കാർഗോ സൗദിയിലേക്ക് അയക്കുന്നത്. ഇത് കയറ്റുമതിക്കാർക്ക് കനത്ത നഷ്ടമാണുണ്ടാക്കുന്നത്.
സൗദിയിലേക്കുളള കാർഗോ നിയന്ത്രണം പിൻവലിക്കണമെന്ന് കയറ്റുമതിക്കാരും കേരള സ്‌റ്റേറ്റ് ഇന്റസ്ട്രിയൽ എന്റർ പ്രൈസസും നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും നടപ്പിലായിട്ടില്ല. കരിപ്പൂരിൽ നിന്ന് ജിദ്ദയിലേക്ക് ജെംബോ സർവ്വീസുകൾ വർധിക്കുമ്പോഴും കേരളത്തിലെ പച്ചക്കറികൾ അയക്കാൻ കഴിയാത്ത അവസ്ഥയാണ്. 12 മുതൽ 15 ടൺ വരെ കാർഗോ കയറ്റാനാകുമെങ്കിലും നിയന്ത്രണം മൂലം ഇതിന് കഴിയാതെ വരികയാണ്. നേരത്തെ മലബാറിലെ നാടൻ പച്ചക്കറികൾക്കും പഴങ്ങൾക്കും സൗദിയിൽ വലിയ ഡിമാൻഡാണുണ്ടായിരുന്നത്.

 

Latest News