കൊല്‍ക്കത്ത കമ്മീഷണറെ തേടിയെത്തിയ 5 സിബിഐ ഓഫീസര്‍മാരെ പോലീസ് തടഞ്ഞു; സംഘര്‍ഷാവസ്ഥ

കൊല്‍ക്കത്ത- ചിട്ടി തട്ടിപ്പ് കേസുകളില്‍ കൊല്‍ക്കത്ത പോലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ അന്വേഷിച്ചെത്തിയ സി.ബി.ഐ സംഘത്തെ കമ്മീഷണറുടെ വീടിനു പുറത്ത് പോലീസ് തടഞ്ഞു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും രാജീവ് കുമാറിന്റെ വീട്ടിലെത്തി. മമതയുടെ അടുത്തയാളെന്ന് വിശേഷിപ്പിക്കാറുളള രാജീവ് കുമാറിനെ റോസ് വാലി, ശാരദ ചിട്ടി കേസുകളില്‍ അറസ്റ്റ് ചെയ്യാനാണ് സി.ബി.ഐ ശ്രമിക്കുന്നത്. എന്നാല്‍ ഇദ്ദേഹത്തെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കമ്മീഷണറുടെ വീടിനു പുറത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. കൊല്‍ക്കത്ത മേയര്‍ ഫിര്‍ഹാദ് ഹക്കീവും രാജീവ് കുമാറിന്റെ വസതിയിലെത്തി. ഇവിടെ മുഖ്യമന്ത്രി മമത അടക്കമുള്ള ഉന്നതര്‍ പങ്കെടുക്കുന്ന യോഗം നടന്നുവരികയാണ്.
ബി.ജെ.പിയുടെ ഉന്നത നേതൃത്വമാണ് ഏറ്റവും വൃത്തികെട്ട രാഷ്ട്രീയ പ്രതികാരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി മമത കുറ്റപ്പെടുത്തി.

Latest News