യോഗിയുടെ കോപ്റ്ററിനെ ബംഗാളിന്റെ മണ്ണില്‍ തൊടാന്‍ അനുവദിക്കാതെ മമത

കൊല്‍ക്കത്ത- ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഹെലികോപ്ടറിന് മാല്‍ഡയില്‍ ഇറങ്ങാന്‍ പശ്ചിമബംഗാള്‍ സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. ഞായറാഴ്ച രാവിലെ പത്തരക്ക് മാല്‍ഡക്ക് സമീപം ബലൂര്‍ഘട്ടില്‍ നടന്ന റാലിക്ക് എത്താനായിരുന്നു യോഗിയുടെ പദ്ധതി. എന്നാല്‍ ഹെലികോപ്റ്റര്‍ ഇറങ്ങാന്‍ അനുമതി നല്‍കാനാവില്ലെന്ന് ബംഗാള്‍ സര്‍ക്കാര്‍ വ്യക്തമാക്കി. റാലിയില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്ന യോഗി ടെലിഫോണില്‍ ജനങ്ങളെ അഭിസംബോധന ചെയ്തു.
രോഷാകുലരായ ബിജെപി പ്രവര്‍ത്തകര്‍ ജില്ലാ മജിസ്‌ട്രേറ്റിന്റെ വസതിയില്‍ പ്രതിഷേധവുമായെത്തി. മൂന്ന് ദിവസം മുമ്പ് തന്നെ ഹെലികോപ്ടറിനുള്ള അനുമതിക്കായി അപേക്ഷ നല്‍കിയിരുന്നുവെന്ന് ബി.ജെ.പി വൃത്തങ്ങള്‍ അറിയിച്ചു.

നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നതിനാലാണ് വി.വി.ഐ.പി ഹെലികോപ്ടറുകള്‍ക്ക് അനുമതി നല്‍കാത്തതെന്നാണ് പ്രാദേശിക ഭരണകൂടത്തിന്റെ വാദം. നേരത്തെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ ഹെലികോപ്ടറിനും സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു.

 

Latest News