Sorry, you need to enable JavaScript to visit this website.

പതിനൊന്നാം ശമ്പള കമ്മീഷന്‍ മൂന്നു മാസത്തിനകം

തിരുവനന്തപുരം- ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും പരിഷ്‌കരിക്കാനുള്ള കമ്മിഷന്‍ വരുന്നു. മൂന്നുമാസത്തിനുള്ളില്‍ കമ്മീഷന്‍ നിലവില്‍വരും. പതിനൊന്നാം ശമ്പളക്കമ്മിഷനാണ് ഇനി വരുന്നത്. പത്താം കമ്മിഷന്റെ ശുപാര്‍ശ അംഗീകരിച്ച് 2014 ജൂലൈ മുതലാണ് വര്‍ധിച്ച ശമ്പളം നല്‍കിയത്. അഞ്ചുവര്‍ഷത്തിലൊരിക്കലാണ് ശമ്പളം കൂട്ടുന്നത്. ഇതനുസരിച്ച് ഈ വര്‍ഷം ജൂലൈ മുതല്‍ ശമ്പളവര്‍ധന നടപ്പാക്കണം. കമ്മീഷനെ നിയമിച്ചാല്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ഒരുവര്‍ഷം അനുവദിക്കും. സര്‍ക്കാരുകളുടെ അവസാന കാലത്ത് കമ്മിഷന്‍ റിപ്പോര്‍ട്ട് നല്‍കുകയും അതംഗീകരിക്കുകയുമാണ് പതിവ്.

ഇത്തവണ സര്‍ക്കാരിന്റെ അവസാനകാലംവരെ കാക്കാതെ പരിഷ്‌കരണ നടപടി പൂര്‍ത്തിയാക്കാനാണ് ധനവകുപ്പിന്റെ ശ്രമം. ശമ്പളവര്‍ധന കുടിശ്ശികയായ ഈ വര്‍ഷം ജൂലൈ് മുതല്‍ മുന്‍കാലപ്രാബല്യത്തോടെ പരിഷ്‌കരണം നടപ്പാക്കണമെന്നാണ് ജീവനക്കാരുടെ സംഘടനകള്‍ ആവശ്യപ്പെടുന്നത്. ഈ നിലപാട് അംഗീകരിച്ചാവും ശമ്പള പരിഷ്‌കരണം.

 

Latest News