രവി പൂജാരിയെ വിട്ടുകിട്ടാന്‍ കൊച്ചി പോലീസ് ശ്രമം തുടങ്ങി

കൊച്ചി- ബ്യൂട്ടി പാര്‍ലര്‍ വെടിവെ്പ്പ് കേസില്‍ പോലീസ് തിരയുന്ന കുപ്രസിദ്ധ കുറ്റവാളി രവി പൂജാരിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടു കൊച്ചി സിറ്റി പൊലീസ് ഇന്റര്‍പോളിനെ സമീപിച്ചു.  എന്നാല്‍ പൂജാരിയെ ഇന്ത്യയിലേക്ക് എന്നെത്തിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല.  ലീന മരിയ പോള്‍ കൊച്ചിയില്‍ നടത്തുന്ന ബ്യൂട്ടിപാര്‍ലറിനു നേരെ ആക്രമണം ഉണ്ടായത്  ഡിസംബര്‍ 15 നാണ്്. ബൈക്കിലെത്തിയ രണ്ടംഗസംഘം വെടിയുതിര്‍ത്തു മടങ്ങുമ്പോള്‍ അധോലോക കുറ്റവാളി രവി പൂജാരിയുടെ പേരെഴുതിയ കടലാസ് സ്ഥലത്ത് ഉപേക്ഷിച്ചതായിരുന്നു ആദ്യ സൂചന. 25 കോടി ആവശ്യപ്പെട്ടു തൊട്ടുമുന്‍പുള്ള ദിവസങ്ങളില്‍ പൂജാരി ഫോണില്‍ ബന്ധപ്പെട്ടതായി ലീന മരിയ മൊഴിയും നല്‍കി.

റെക്കോര്‍ഡ് ചെയ്ത സംഭാഷണം പരിശോധിച്ചു ശബ്ദം പൂജാരിയുടേതെന്ന് ഉറപ്പിക്കുകയും ചെയ്തു. മറ്റൊരു കേസിലാണ് ദക്ഷിണാഫ്രിക്കയില്‍ ഇയാളുടെ അറസ്റ്റ് നടക്കുന്നത്. ഇന്ത്യയിലേക്ക് എത്തിക്കാന്‍ ചാരസംഘടനയായ റോയും ഇന്റലിജന്‍സ് ബ്യൂറോയും ശ്രമം തുടരുമ്പോഴാണു കൊച്ചി പൊലീസും ഇടപെടുന്നത്.

 

Latest News