പോലീസ് സ്‌റ്റേഷന് ബോംബെറിഞ്ഞ ആര്‍.എസ്.എസ് നേതാവ് അറസ്റ്റില്‍

തിരുവനന്തപുരം- നെടുമങ്ങാട് പോലീസ് സ്‌റ്റേഷനിലേക്കു ബോംബ് എറിഞ്ഞ സംഭവത്തില്‍ ആര്‍.എസ്.എസ് നേതാവ് അറസ്റ്റില്‍. നെടുമങ്ങാട് ആര്‍.എസ്.എസ് ജില്ലാ പ്രചാരക് പ്രവീണ്‍ ആണ് തമ്പാനൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ അറസ്റ്റിലായത്. ഹര്‍ത്താല്‍ ദിനത്തില്‍ നടന്ന ബോംബേറ് കേസിലെ മുഖ്യ പ്രതിയാണു പ്രവീണ്‍.

ആര്‍എസ്എസ് കാര്യാലയത്തില്‍ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. നെടുമങ്ങാട് മേലാംകോടുള്ള കാര്യാലയത്തില്‍ നടത്തിയ റെയ്ഡില്‍ രണ്ട് വാളുകളും വടികളും ചാക്കില്‍നിറച്ച കല്ലുകളും കണ്ടെടുത്തു. ഹൈഡ്രജന്‍ പെറോക്‌സൈഡും റെയ്ഡില്‍ കണ്ടെത്തിയിരുന്നു.

പ്രവീണ്‍ കാര്യാലയത്തില്‍ ഒളിവില്‍ താമസിച്ചിരുന്നതായി വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് റെയ്ഡ് നടത്തിയത്. എന്നാല്‍ അന്ന് ഇയാളെ പിടികൂടാന്‍ സാധിച്ചില്ല. പ്രവീണിനെ കണ്ടെത്തുന്നതിന് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു.

 

Latest News