ബിഹാറില്‍ ട്രെയ്ന്‍ പാളംതെറ്റി അപകടം; ആറു മരണം, നിരവധി പേര്‍ക്ക് പരിക്ക്

പട്‌ന- ബിഹാറിലെ ജോഗ്ബാനിയില്‍ നിന്നും ദല്‍ഹിയിലേക്കു വരികയായിരുന്ന സീമാഞ്ചല്‍ എക്‌സ്പ്രസ് പാളംതെറ്റിയുണ്ടായ അപകടത്തില്‍ ആറു യാത്രക്കാര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് സാരമായ പരിക്കേറ്റു. വൈശാലി ജില്ലയിലെ ശഹദായ് ബുസുര്‍ഗില്‍ ഞായറാഴ്ച പുലര്‍ച്ചെ 3.52-നാണ് ദുരന്തമുണ്ടായത്. അപകടം നടക്കുമ്പോള്‍ ഈ സുപ്പര്‍ഫാസ്റ്റ് ട്രെയ്ന്‍ പരാമാവധി വേഗതയിലാണ് ഓടിക്കൊണ്ടിരുന്നതെന്ന് അധികൃതര്‍ പറഞ്ഞു. മൂന്ന് ബോഗികളാണ് പാളം തെറ്റിയത്. അതിവഗേത കാരണുണ്ടായ ആഘാതത്തില്‍ മൂന്നും പാടെ തകര്‍ന്നു. മരണ സംഖ്യ ഇനിയും വര്‍ധിക്കാനിടയുണ്ടെന്നും അധികൃതര്‍ അറിയിച്ചു. രക്ഷാ പ്രവര്‍ത്തനം തുടരുകയാണെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി പിയൂഷ് ഗോയല്‍ അറിയിച്ചു.

Latest News