Sorry, you need to enable JavaScript to visit this website.

യാത്രക്കാരന് ഹൃദയാഘാതം, ജക്കാര്‍ത്തയിലേക്കുള്ള വിമാനത്തിന് കൊച്ചിയില്‍ അടിയന്തര ലാന്‍ഡിംഗ്, ഇന്തോനേഷ്യ സ്വദേശിയെ രക്ഷിക്കാനായില്ല

കൊച്ചി-ദുബായില്‍നിന്നു ജക്കാര്‍ത്തയിലേക്ക് പോയ എമിറേറ്റ്‌സ് വിമാനം കൊച്ചിയില്‍ അടിയന്തര ലാന്‍ഡിംഗ്് നടത്തി. യാത്രക്കാരന് ആരോഗ്യപ്രശ്‌നം നേരിട്ടതിനെ തുടര്‍ന്ന് ശനിയാഴ്ച പുലര്‍ച്ചെയാണ് വിമാനം നെടുമ്പാശേരിയില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തിയത്. തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് യാത്രക്കാരനെ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
നെഞ്ചുവേദനയെ തുടര്‍ന്ന് ഇന്തൊനീഷ്യന്‍ സ്വദേശിയായ എച്ച്.എസ്. വിഡോലോ (59) ആണ് മരിച്ചതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇന്‍ക്വസ്റ്റ് ഉള്‍പ്പെടെയുള്ള തുടര്‍ നടപടികള്‍ക്കായി പൊലീസിനെ വിവരം അറിയിച്ചുവെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.

ദുബായില്‍നിന്നും ഇന്തൊനീഷ്യയിലേക്കുള്ള പതിവ് യാത്രയിലായിരുന്നു എമിറേറ്റ്‌സ് വിമാനം. എന്നാല്‍, പെട്ടെന്ന് യാത്രക്കാരനുണ്ടായ ആരോഗ്യപ്രശ്‌നംമൂലം വിമാനം അടിയന്തര ലാന്‍ഡിങ് നടത്തുകയായിരുന്നു. നടപടികള്‍ക്കു ശേഷം മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കും. ഉത്തരവാദിത്തപ്പെട്ട ആരെങ്കിലും ബന്ധപ്പെട്ടാല്‍ മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും നെടുമ്പാശേരി പോലീസ് പറഞ്ഞു.

 

Latest News