പുലിക്കുട്ടിയെ കടത്താന്‍ ശ്രമിച്ച യാത്രക്കാരന്‍  ചെന്നൈ വിമാനത്താവളത്തില്‍ പിടിയില്‍  

ചെന്നൈ- അനധികൃതമായി പുലിക്കുട്ടിയെ കടത്താന്‍ ശ്രമിച്ച യാത്രക്കാരനെ ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റ് ചെയ്തു. തായ്‌ലന്‍ഡിലെ ബാങ്കോക്കില്‍ നിന്നും ചെന്നൈയിലെത്തിയ കാഹാ മൊയ്ദീന്‍(45) എന്ന യാത്രികന്റെ ബാഗില്‍ നിന്നാണ് ചെന്നൈ ഇന്റലിജന്‍സിന്റെ പരിശോധനയില്‍ ഒരു വയസ്സുള്ള പുലിക്കുട്ടിയെ കണ്ടെത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാത്തില്‍ നടത്തിയ തിരച്ചിലില്‍ ഇയാളെ പരിശോധിക്കുന്നതിനിടെ പുലിക്കുട്ടിയുടെ കരച്ചില്‍ കേള്‍ക്കുകയായിരുന്നു. തുടര്‍ന്ന് ബാഗ് തുറന്ന് പരിശോധിച്ചത്. പ്ലാസ്റ്റിക് ബാസ്‌ക്കറ്റില്‍ ഒളിപ്പിച്ച അവശനായ നിലയിലാണ് പുലിക്കുട്ടിയെ കണ്ടെത്തിയത്. വിമാനത്താവള അധികൃതര്‍ പുലിക്കുട്ടിക്ക് പാല്‍ നല്കി. പിന്നീട് ഇതിനെ ചെന്നൈ അരിജ്ഞര്‍ അണ്ണാ സൂവോളജികക്ല്‍ പാര്‍ക്കിലേക്ക് മാറ്റി. കാഹാ മൊയ്ദീനെ പിന്നീട് അറസ്റ്റ് ചെയ്തു.

Latest News