തമ്മിലടി മടുത്തു, ഗുജറാത്തില്‍  കോണ്‍ഗ്രസ് എം.എല്‍.എ പാര്‍ട്ടി വിട്ടു 

ഉന്‍ജ: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും അധികം വാര്‍ത്തയില്‍ സ്ഥാനം നേടിയ മണ്ഡലമായിരുന്നു ഉന്‍ജ. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജ•സ്ഥലമാണ് ഉന്‍ജ. ബിജെപിയുടെ കോട്ടയായിരുന്ന മണ്ഡലത്തില്‍ പാര്‍ട്ടിയെ തോല്‍പ്പിച്ച് വിജയക്കൊടി പാറിച്ചത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആശ പട്ടേല്‍ ആയിരുന്നു.
തകര്‍പ്പന്‍ വിജയം നേടിയ ആശ പട്ടേല്‍ എംഎല്‍എ സ്ഥാനം രാജി വച്ചിരിയ്ക്കുകയാണ്. രാജിക്കത്ത് ഗുജറാത്ത് സ്പീക്കര്‍ രജേന്ദ്ര ത്രിവേദിക്ക് ആശ പട്ടേല്‍ കൈമാറി.
കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളിലെ ഉള്‍പ്പോരാണ് പാര്‍ട്ടി വിടാനുള്ള കാരണമായി ആശ പട്ടേല്‍ ചൂണ്ടിക്കാണിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് അംഗങ്ങളുമായി പാര്‍ട്ടിക്ക് ബന്ധമില്ലെന്ന രൂക്ഷമായ ആരോപണവും അവര്‍  ഉന്നയിക്കുന്നുണ്ട്. ശക്തമായ നേതൃത്വം കോണ്‍ഗ്രസിന് ഇല്ലെന്നും ആശ പട്ടേല്‍ ആരോപിക്കുന്നു. അതേസമയം, പട്ടേല്‍ പ്രക്ഷോഭം തുടങ്ങുന്നത് വരെ ബിജെപിയുടെ ഉറച്ച കോട്ടയായിരുന്നു ഉന്‍ജ. ഉന്‍ജയില്‍ ബിജെപി സിറ്റിംഗ് എംഎല്‍എയെ കോണ്‍ഗ്രസ് പരാജയപ്പെടുത്തിയത് വലിയ വാര്‍ത്തയായിരുന്നു. സിറ്റിംഗ് എംഎല്‍എ ആയ നാരായണ്‍ പട്ടേലിനെ 19,385 വോട്ടിനാണ് ആശ പട്ടേല്‍ തോല്‍പ്പിച്ചത്.

Latest News