ഭീകരപ്രവർത്തനം: സൗദിയില്‍ നാല് ഇന്ത്യക്കാര്‍ അറസ്റ്റില്‍

റിയാദ് - ഭീകരപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ നാലു ഇന്ത്യക്കാരെ അഞ്ചു മാസത്തിനിടെ ദേശീയ സുരക്ഷാ വകുപ്പ് അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അഞ്ചു മാസത്തിനിടെ ഭീകരപ്രവർത്തനങ്ങളിൽ പങ്കുണ്ടെന്ന് സംശയിച്ച് ആകെ 126 വിദേശികളെയാണ് ദേശീയ സുരക്ഷാ വകുപ്പ് അറസ്റ്റ് ചെയ്തത്. ഇക്കൂട്ടത്തിൽ ഏറ്റവും കൂടുതൽ പേർ യെമനികളാണ്. രണ്ടാം സ്ഥാനത്ത് സിറിയക്കാരാണ്. യെമനിൽ നിന്നുള്ള 38 പേരും സിറിയയിൽ നിന്നുള്ള 32 പേരും സുരക്ഷാ വകുപ്പുകളുടെ പിടിയിലായി. 
 

Latest News