പ്രതിരോധ വിഹിതം മൂന്നുലക്ഷം കോടി കവിഞ്ഞു; ചരിത്രത്തിലാദ്യം

ന്യൂദല്‍ഹി- ചരിത്രത്തിലാദ്യമായി പ്രതിരോധ ബജറ്റ് മൂന്നു ലക്ഷം കോടി രൂപ കവിഞ്ഞു. നമ്മുടെ സൈനികര്‍ നമ്മുടെ അഭിമാനം’ എന്ന വിശേഷണത്തോടെ അടുത്ത വര്‍ഷത്തേക്കുള്ള പ്രതിരോധ വിഹിതം ധനമന്ത്രി പീയൂഷ് ഗോയല്‍ പ്രഖ്യാപിച്ചു. 2.95 ലക്ഷം കോടി രൂപയായിരുന്നു 2018ലെ ബജറ്റില്‍ പ്രതിരോധ വിഹിതം. 2017 ല്‍ ഇത് 2.74 ലക്ഷം കോടിയായിരുന്നു. 

മറ്റ്  പ്രത്യേക സാമ്പത്തിക സഹായങ്ങളും ഉറപ്പുവരുത്തുമെന്ന് മന്ത്രി ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി.

നാലു പതിറ്റാണ്ടിലധികമായി ചുവപ്പുനാടയില്‍ കുടുങ്ങിക്കിടന്ന ‘വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍’ പദ്ധതി മോഡി സര്‍ക്കാര്‍ നടപ്പാക്കിയ കാര്യം മന്ത്രി പ്രസംഗത്തില്‍ എടുത്തുപറഞ്ഞു. ‘വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍’ പദ്ധതിക്കായി 35,000 കോടി രൂപ ഇതിനകം വിതരണം ചെയ്തു കഴിഞ്ഞു. വിവിധ സൈനിക വിഭാഗങ്ങള്‍ക്ക് ശമ്പളവര്‍ധനവും സര്‍ക്കാര്‍ ഉറപ്പാക്കി.
 

Latest News