കൊണ്ടോട്ടി- കരിപ്പൂരിനെ തഴഞ്ഞ് ബജറ്റ്. തുക വകയിരുത്തിയില്ല, നികുതിയിളവുമില്ല. സംസ്ഥാന ബജറ്റിലാണ് കരിപ്പൂർ വിമാനത്താവളത്തെ തഴഞ്ഞത്.
ഹജ് ഹൗസിൽ വനിതകളുടെ ബ്ലോക്ക് നിർമാണത്തിന് ഫണ്ട് ലഭിക്കും. എന്നാൽ, കരിപ്പൂർ വിമാനത്താവള ഭൂമി ഏറ്റെടുക്കലിനടക്കം ഇത്തവണ തുക വകയിരുത്തിയിട്ടില്ല. ഇതോടെ ഭൂമി ഏറ്റെടുത്തുളള വികസനം വഴിമുട്ടും.
ആഭ്യന്തര സെക്ടറിൽ വിമാന ഇന്ധന നികുതി 29.04 ശതമാനത്തിൽ കുറവും വരുത്തിയില്ല. കണ്ണൂരിൽ ഒരു ശതമാനം ഈടാക്കുമ്പോഴാണ് കരിപ്പൂരിൽ നികുതി ഇനത്തിൽ 29.04 ശതമാനം അധികം വാങ്ങുന്നത്. എന്നാൽ ഹജ് ഹൗസിൽ വനിതകൾക്കായി പ്രത്യേക ബ്ലോക്ക് നിർമിക്കുന്ന പദ്ധതിക്ക് ഫണ്ട് ലഭിക്കും. ഹജ് ഹൗസ് കെട്ടിടത്തോട് ചേർന്നാണ് വനിതാ ബ്ലോക്ക് നിർമിക്കുന്നത്.