ജിന്ദില്‍ ബി.ജെ.പി വിജയം,  കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്ത് 

ന്യൂഡല്‍ഹി: ഹരിയാനയിലെ ജിന്ദ് മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളി ബിജെപി. ബിജെപിയുടെ കൃഷന്‍ ലാല്‍ മിഥാ 12935 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. കൃഷന്‍ ലാല്‍ മിഥാ  50566 വോട്ട് നേടിയപ്പോള്‍ ജനനായക് ജനതാ പാര്‍ട്ടി (ജെജെപി)യുടെ ദിഗ്വിജയ് സിംഗ് ചൗതാലയ്ക്ക് ലഭിച്ചത് 37631 വോട്ടാണ്.
ചതുര്‍കോണ മത്സരമായിരുന്നു ഇത്തവണ ജിന്ദ് മണ്ഡലത്തില്‍ നടന്നത്. ജനനായക് ജനതാ പാര്‍ട്ടി, ബിജെപി, കോണ്‍ഗ്രസ്, ഇന്ത്യന്‍ നാഷണല്‍ ലോക് ദള്‍ എന്നീ പാര്‍ട്ടികളാണ് മത്സര രംഗത്ത് മുന്നില്‍ നിന്നിരുന്നത്. അതേസമയം, മണ്ഡലത്തില്‍ മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിയടയേണ്ടി വന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ രണ്‍ദീപ് സിംഗ് സുര്‍ജേവാലയ്ക്ക്. 22740 വോട്ടാണ് സുര്‍ജേവാല നേടിയത്. ജനുവരി 28നാണ് വോട്ടെടുപ്പ് നടന്നത്. ഹരിയാനയിലെ ജിന്ദ് മണ്ഡലത്തില്‍ 76 ശതമാനവും പോളിംഗ് രേഖപ്പെടുത്തിയിരുന്നു. 

Latest News