നവ കേരളത്തിനായി 25 പദ്ധതികള്‍ 

തിരുവനന്തപുരം: പ്രളയാനന്തര പുനര്‍ നിര്‍മ്മാണത്തില്‍ ജനകീയ പങ്കാളിത്തം ഉറപ്പുവരുത്തുമെന്ന് ധനമന്ത്രി. 1000 കോടി രൂപ പുനര്‍നിര്‍മാണത്തിനായി വകയിരുത്തും. നവകരേളത്തിനായി 25 പദ്ധതികളും ബജറ്റില്‍ പ്രഖ്യാപിച്ചു.
നവോത്ഥാന മ്യൂസിയം തിരുവനന്തപുരത്ത് സ്ഥാപിക്കുമെന്നും ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു.
പ്രളയ ബാധിത പഞ്ചായത്തുകള്‍ക്ക് 250 കോടി രൂപ വകയിരുത്തി. തീര ദേശ വികസനത്തിന് 1000 കോടി. അനുവദിച്ചു. കൂടാതെ, കൊച്ചിയില്‍ ജിസിഡിഎ അമരാവതി മാതൃകയില്‍ ടൗണ്‍ഷിപ്പുകള്‍

ബജറ്റിലെ പ്രഖ്യാപനങ്ങള്‍: 

** വനിതാമതില്‍ ഉയര്‍ന്ന പാതയില്‍ എല്ലാ ജില്ലകളിലും നവോത്ഥാന ആശയങ്ങളെക്കുറിച്ച് പറയുന്ന മതില്‍ച്ചിത്രങ്ങള്‍ വരയ്ക്കും. ലളിതകലാ അക്കാദമി മുന്‍കൈയെടുക്കും.

** സ്ത്രീ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സ്ത്രീകളിലൊരാള്‍ക്ക് വര്‍ഷത്തിലൊരിക്കല്‍ ദാക്ഷായണി വേലായുധന്റെ പേരിലുള്ള ഒരു പുരസ്‌കാരം നല്‍കും. ഇതിനായി 2 കോടി രൂപ നീക്കി വച്ചു

** കൊച്ചിന്‍ റിഫൈനറിക്ക് എഫ്എസിടിയുടെ 600 ഏക്കര്‍ ഏറ്റെടുക്കും

** തൊഴിലുറപ്പ് പദ്ധതിയില്‍ വിഹിതം 250 കോടി

** ജീവനോപാധി വികസനത്തിന് 4500 കോടി

** അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് 75 കോടി

** വ്യവസായ പാര്‍ക്കുകളും കോര്‍പ്പറേറ്റ് നിക്ഷേപങ്ങളും വരും

** കിഫ്ബിയില്‍ നിന്നുള്ള 15600 കോടി ഉപയോഗിച്ച് 6700 ഏക്കര്‍ ഭൂമി ഏറ്റെടുക്കും

** കണ്ണൂര്‍ വിമാനത്താവള പരിസരത്ത് വ്യവസായ സമുച്ചയങ്ങള്‍

** പാരിപ്പള്ളി, വെങ്ങോട് തുടങ്ങിയ സ്ഥലങ്ങളില്‍ വ്യവസായ, വൈജ്ഞാനിക വളര്‍ച്ചാ ഇടനാഴികള്‍

** കുടിയൊഴിപ്പിക്കല്‍ ഒഴിവാക്കും.അടഞ്ഞ വ്യവസായ സ്ഥാപനങ്ങളുടെ ഭൂമി ഉപയോഗിക്കും

** നാളികേര കൃഷി പ്രത്സാഹനത്തിന് പദ്ധതി

** ബജറ്റിന്റെ പദ്ധതി അടങ്കല്‍ 39,807 കോടി രൂപ

* സ്റ്റാര്‍ട്ട് അപ്പ് സംരംഭങ്ങള്‍ക്ക് 700 കോടി

**  വയനാട്ടിലെ കുരുമുളക് കൃഷി പുനരുദ്ധരിക്കാന്‍ 10 കോടി

** വയനാട്ടിലെ കാപ്പി കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കും. മലബാര്‍ എന്ന പേരില്‍ വയനാട്ടിലെ കാപ്പി വിപണിയിലെത്തിക്കും

** വ്യവസായ പാര്‍ക്കുകള്‍ക്ക് 141 കോടി രൂപ

Latest News