തിരുവനന്തപുരം- 2017-18 സാമ്പത്തിക വര്‍ഷം കേരളം 7.18 ശതമാനം വളര്‍ച്ച കൈവരിച്ചതായി സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ സാമ്പത്തിക അവലോകനം. മുന്‍ വര്‍ഷം 6.22 ശതമാനം ആയിരിരുന്നു. ഇത്തവണ ഇന്ത്യയുടെ വളര്‍ച്ചാ നിരക്കിനേക്കാള്‍ (6.68) മുകളിലാണ് സംസ്ഥാനത്തിന്റെ വളര്‍ച്ച. നോട്ടു നിരോധനം ഉണ്ടായില്ലെങ്കിലും ഇതിലും ഉയര്‍ന്ന വളര്‍ച്ച കൈവരിക്കാനാകുമായിരുന്നെന്ന് ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. കാര്‍ഷിക മേഖലയില്‍ വന്‍ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. മുന്‍ വര്‍ഷം 0.22 ശതമാനമായിരുന്നത് ഇത്തവണ 3.64 ശതമാനമായി ഉയര്‍ന്നു. ഉല്‍പ്പന്ന മേഖല 7.08 ശമതാനത്തില്‍ നിന്ന് 9.28 ശതമാനമായും ഉയര്‍ന്നു. ഈ രണ്ടു മേഖലകളുടെ കുതിപ്പാണ് സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള വളര്‍ച്ചയ്ക്ക് കരുത്തായത്. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ റവന്യു കമ്മി 2.51 ശതമാനത്തില്‍ നിന്ന് 2.46 ആയി കുറയുകയും ചെയ്തിട്ടുണ്ട്.