Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

എരഞ്ഞോളി മൂസയെ 'കൊന്ന' ആൾ പിടിയിൽ

ഷെൽകീർ 

തലശ്ശേരി- പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരനും കേരള ഫോക്‌ലോർ അക്കാദമി വൈസ് ചെയർമാനുമായ എരഞ്ഞോളി മൂസ മരിച്ചു എന്ന് വ്യാജ വാർത്ത സൃഷ്ടിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ. മുഴപ്പിലങ്ങാട് സ്വദേശി സൽസബീലിൽ ഷെൽകീർ (38)നെയാണ് തലശ്ശേരി ടൗൺ സി.ഐ എം.പി ആസാദ് അറസ്റ്റ് ചെയ്തത്. ഇന്ന് ഉച്ചക്ക് മൂന്ന് മണിയോടെയാണ് എരഞ്ഞോളി മൂസ മരിച്ചതായി തലശ്ശേരി ടൗണിലുള്ള ഒരു വാട്‌സാപ്പ് ഗ്രൂപ്പിൽ ഇയാൾ പോസ്റ്റ് ചെയ്തത്. ഇത് കാട്ടുതീ പോലെ മറ്റ് ഗ്രൂപ്പുകളിലേക്ക് പ്രചരിച്ചു.  ഇത് ശ്രദ്ധയിൽപ്പെട്ടതോടെ തലശ്ശേരിയിലെ മാധ്യമ പ്രവർത്തകർ മൂസയുടെ ഫോണിൽ ബന്ധപ്പെടുകയായിരുന്നു. മൂസ യാതൊരു കുഴപ്പവുമില്ലാതെ തലശ്ശേരി ചാലിൽ മൊട്ടാമ്പ്രത്തെ വീട്ടിൽ വിശ്രമിക്കുകയായിരുന്നു. 
മരിച്ചു എന്ന വാർത്ത അറിഞ്ഞ മൂസ താൻ ജീവിച്ചിരിക്കുന്നുണ്ടെന്നും വ്യാജ വാർത്ത സൃഷ്ടിച്ചവരെ നിയമത്തിന് മുന്നിലെത്തിക്കണമെന്നും പറയുന്ന വീഡിയോ മാധ്യമ പ്രവർത്തകർക്ക് നൽകുകയും ചെയ്തു. പോലീസിൽ പരാതി ലഭിച്ചതോടെ മണിക്കൂറുകൾക്കുള്ളിൽ വ്യാജ വാർത്ത ഉണ്ടാക്കി പ്രചരിപ്പിച്ചയാളെ സി.ഐ ആസാദിന്റെ നേതൃത്വത്തിൽ പിടികൂടുകയായിരുന്നു. നേരത്തെയും എരഞ്ഞോളി മൂസ മരിച്ചതായി വ്യാജ വാർത്ത പ്രചരിച്ചിരുന്നു.


 

Latest News