കേരളത്തില്‍ ബി.ജെ.പിയ്ക്ക്  ഒരു സീറ്റ്, എല്‍.ഡി.എഫിന് മൂന്ന് -ടൈംസ് നൗ സര്‍വേ 

ന്യൂദല്‍ഹി: ലോക്‌സഭ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ടൈംസ് നൗ വിഎംആര്‍ സംയുക്തമായി നടത്തിയ സര്‍വ്വെ ഫലം പുറത്ത്. ബിജെപി ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്ന് സര്‍വ്വെ ചൂണ്ടിക്കാട്ടുന്നു. അതേസമയം എല്‍ഡിഎഫ് വെറും മൂന്ന്  സീറ്റില്‍ ഒതുങ്ങേണ്ടി വരും.
2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ 12 സീറ്റ് സീറ്റ് ലഭിച്ച യുഡിഎഫ് 2019ലെ തിരഞ്ഞെടുപ്പില്‍ 16 സീറ്റുകള്‍ നേടുമെന്നും അഭിപ്രായ സര്‍വ്വെ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് എട്ട് സീറ്റായിരുന്നു ലഭിച്ചിരുന്നത്. അതേസമയം തമിഴ്‌നാടില്‍ 39 സീറ്റില്‍ 35 സീറ്റും യുപിഎ സഖ്യം കരസ്തമാക്കും. എഐഎഡിഎംകെ വെറും 4 സീറ്റുകൊണ്ട് തൃപ്തിപെടേണ്ടി വരുമെന്നും സര്‍വെ ചൂണ്ടിക്കാട്ടുന്നു.

Latest News