തച്ചങ്കരി തെറിച്ചു, എം.പി. ദിനേശ് കെ.എസ്.ആര്‍.ടി.സി എംഡി

തിരുവനന്തപുരം- വിവാദങ്ങള്‍ പിന്തുടര്‍ന്ന കെ.എസ്.ആര്‍.ടി.സി എം.ഡി ടോമിന്‍ തച്ചങ്കരിയെ മാറ്റി. എറണാകുളം സിറ്റി പോലീസ് കമീഷണര്‍ എം.പി ദിനേശിനാണ് പകരം ചുമതല.
എംപാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ടാണ് ഏറ്റവും ഒടുവില്‍ അദ്ദേഹം വിവാദത്തില്‍പെട്ടത്. ഇവരെ പിരിച്ചുവിടുന്നതിന് ഇടയാക്കിയത് തച്ചങ്കരിയുടെ നടപടിയാണെന്ന് ആക്ഷേപമുയര്‍ന്നിരുന്നു.
കോര്‍പറേഷനിലെ ഇടതുയൂനിയനുകള്‍ തച്ചങ്കരിയെ മാറ്റണമെന്ന് ഏറെ നാളായി ആവശ്യപ്പെട്ടുവരികയായിരുന്നു. തച്ചങ്കരിയുടെ വണ്‍ മാന്‍ ഷോയും വിമര്‍ശങ്ങള്‍ ക്ഷണിച്ചുവരുത്തി.
വര്‍ഷങ്ങള്‍ക്കിടെ ആദ്യമായി കഴിഞ്ഞ മാസം കെ.എസ്.ആര്‍.ടി.സി അവരുടെ വരുമാനത്തില്‍നിന്ന് ജീവനക്കാര്‍ക്ക് ശമ്പളം കൊടുത്തതായി കഴിഞ്ഞ ദിവസം തച്ചങ്കരി അവകാശപ്പെട്ടിരുന്നു. ഇതിനിടെയാണ് അദ്ദേഹത്തെ സ്ഥാനത്തുനിന്ന് മാറ്റിയത്.

 

Latest News