ഹൈദരാബാദ്- പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടുജോലിക്ക് നിര്‍ത്തി പീഡിപ്പിച്ചെന്ന കേസില്‍ നടി ഭാനുപ്രിയക്കെതിരേ നടപടി. ആന്ധ്രപ്രദേശിലെ ശിശുക്ഷേമ സമിതിയാണ് നടിക്കെതിരേ പോക്‌സോ ചുമത്തിയത്.
ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയില്‍ നിന്നുള്ള പ്രഭാവതി എന്ന യുവതിയാണ് തന്റെ പതിനാലുകാരിയായ മകളെ വീട്ടുജോലിക്കായി ഭാനുപ്രിയ ചെന്നൈയിലേക്ക് കൊണ്ടുപോയെന്നും പീഡിപ്പിച്ചെന്നും കാണിച്ച് സമാല്‍കോട്ട് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. പെണ്‍കുട്ടിക്ക് പറഞ്ഞുറപ്പിച്ച ശമ്പളവും നടി നല്‍കിയില്ലെന്നും ഇവര്‍ ആരോപിക്കുന്നു.
1000 രൂപ ശമ്പളം പറഞ്ഞുറപ്പിച്ചെങ്കിലും 18 മാസമായി ഇത് നല്‍കിയിട്ടില്ലത്രെ.