സെന്‍കുമാറിനെതിരെ കേസെടുക്കാന്‍ സാധ്യത

തിരുവനന്തപുരം- പത്മഭൂഷന്‍ ജേതാവ് നമ്പി നാരാണനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുകയും പത്രസമ്മേളനത്തില്‍ അധിക്ഷേപിക്കുകയും ചെയ്ത മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറിനെതിരെ കേസെടുക്കാന്‍ സാധ്യത. ഇത് സംബന്ധിച്ച് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ നിയമോപദേശം തേടി.
പത്മ അവാര്‍ഡ് പ്രഖ്യാപനത്തിന് പിറ്റേന്നാണ് നമ്പി നാരായണനെ അധിക്ഷേപിച്ച് സെന്‍കുമാര്‍ രംഗത്തെത്തിയത്. ഇതിനെതിരെ വ്യാപക വിമര്‍ശം ഉയര്‍ന്നിരുന്നു. സെന്‍കുമാറിനെ ന്യായീകരിക്കാന്‍ ബി.ജെ.പി തയാറായില്ല. തൊട്ടടുത്ത ദിവസം നമ്പി നാരായണനെ പുകഴ്ത്തി പ്രധാനമന്ത്രിയും രംഗത്തു വന്നിരുന്നു.
നമ്പി നാരായണന്‍ ശാസ്ത്രജ്ഞന്‍ എന്ന നിലയില്‍ ശരാശരിയാണെന്നും പത്മ അവാര്‍ഡ് കിട്ടാന്‍ വേണ്ട സംഭാവനകളൊന്നും അദ്ദേഹം ചെയ്തിട്ടില്ലെന്നും സെന്‍കുമാര്‍ പറഞ്ഞിരുന്നു.
 

Latest News