പ്രായപൂര്‍ത്തിയായവര്‍ക്ക് ഫ്രീ സെക്‌സും രാഹുല്‍ വാഗ്ദാനം ചെയ്യുമോ? വിവാദ ചോദ്യവുമായി മധു പൂര്‍ണിമ


ന്യൂദല്‍ഹി- രാഹുലിന്റെ അടുത്ത വാഗ്ദാനം പ്രായപൂര്‍ത്തിയായവര്‍ക്ക് സൗജന്യ സെക്‌സായിരിക്കുമോയെന്ന് ആക്ടിവസ്റ്റ് മധുപൂര്‍ണിമ കിശ്വര്‍. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുല്‍ നടത്തുന്ന വാഗ്ദാനങ്ങളെ ബന്ധപ്പെടുത്തിയായിരുന്നു മാധു കിശ്വര്‍ തന്റെ അഭിപ്രായം ട്വീറ്റ് ചെയ്തത്്. 

എല്ലാ ഇന്ത്യന്‍ പൗരന്‍മാര്‍ക്കും മിനിമം വേതനം ഉറപ്പാക്കുമെന്ന് രാഹുല്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വിവാദമായ മാധുകിശ്വറിന്റെ ട്വീറ്റ്. വര്‍ഷത്തില്‍ നിശ്ചിത ദിവസങ്ങളില്‍ പ്രായപൂര്‍ത്തിയായ പുരുഷന്‍മാര്‍ക്കെല്ലാം സൗജന്യമായി സെക്‌സ് കൂടി രാഹുല്‍ ഉറപ്പ് നല്‍കുന്നത് വരെ കാത്തിരിക്കൂ എന്നാണ് മാധു കിശ്വര്‍ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്. 

ഇവരുടെ അഭിപ്രായത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. നേരത്തെയും വിവാദപരമായ ട്വീറ്റുകളുമായി മധുപൂര്‍ണിമ കിശ്വര്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.

കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ എല്ലാവര്‍ക്കും മിനിമം വേതനം ഉറപ്പാക്കും. വനിതാ സംവരണ ബില്‍ പാസാക്കും. വനിതകള്‍ക്കും ചെറുപ്പക്കാര്‍ക്കും കൂടുതല്‍ പരിഗണന പാര്‍ട്ടിയില്‍ നല്‍കും. പാവപ്പെട്ടവര്‍ക്ക് പണച്ചെലവില്ലാതെ മികച്ച വിദ്യാഭ്യാസ സംവിധാനം ഉണ്ടാക്കും തുടങ്ങിയ പ്രഖ്യാപനങ്ങള്‍ രാഹുല്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയിരുന്നു.
 

Latest News