വിദേശത്ത് പഠിച്ചവര്‍ക്ക് ഇന്ത്യയില്‍ ഫാര്‍മസിസ്റ്റ് ജോലിക്ക് തടസ്സം നീങ്ങുന്നു

കൊച്ചി-വിദേശത്തെ കോളേജുകളില്‍ ഫാര്‍മസി കോഴ്സുകള്‍ പഠിച്ചവര്‍ക്കും ഇന്ത്യയില്‍ പ്രാക്ടീസ് ചെയ്യാന്‍ അവസരമൊരുങ്ങുന്നു. ഇതിനായി ഫാര്‍മസി നിയമം ഭേദഗതി ചെയ്യാന്‍ ഫാര്‍മസി കൗണ്‍സില്‍ ഓഫ് ഇന്ത്യ തീരുമാനിച്ചു. രാജ്യത്ത് ഫാര്‍മസിസ്റ്റ് ആയി ജോലി ചെയ്യുന്നതിനുള്ള യോഗ്യതാ വ്യവസ്ഥയാണ് ഭേദഗതി ചെയ്യുന്നത്. വിദേശത്തു ഫാര്‍മസി കോഴ്സുകള്‍ പഠിക്കുന്നവരുടെ എണ്ണം കൂടിയതോടെയാണ് വ്യവസ്ഥ ഉദാരമാക്കുന്നത്.
നിലവില്‍ ഇന്ത്യന്‍ ഫാര്‍മസി കൗണ്‍സിലിന്റെ അംഗീകാരമുള്ള സ്ഥാപനങ്ങളില്‍ പഠിച്ചവര്‍ക്കുമാത്രമാണ് സംസ്ഥാനങ്ങളില്‍ രജിസ്ട്രേഷന്‍ നടത്തി ജോലി ചെയ്യുന്നതിന് അനുമതിയുള്ളത്. വിദേശത്തു പഠിച്ചവര്‍ക്ക്  സംസ്ഥാന ഫാര്‍മസി കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്യാനാകില്ല.  രജിസ്ട്രേഷന്‍ നിര്‍ബന്ധമല്ലാത്ത വാണിജ്യമേഖലയില്‍ ജോലി ചെയ്യുന്നതിന് നിലവില്‍ തടസ്സമില്ല.
യു.എസ്., യു.കെ., ഓസ്ട്രേലിയ, കാനഡ, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഫാര്‍മസി പഠനം പൂര്‍ത്തിയാക്കുന്നവര്‍ അവിടെ തന്നെ ജോലി കണ്ടെത്താനും നിര്‍ബന്ധിതരാണ്. 
നിയമം ഭേദഗതി ചെയ്യുന്നതിനുമുമ്പ് വിവിധ രാജ്യങ്ങളിലുള്ള ഫാര്‍മസി കോഴ്സുകളെക്കുറിച്ച് കൗണ്‍സില്‍ വിശദമായി പഠിക്കും. ജൂലൈക്കുള്ളില്‍ കരട് ഭേദഗതി തയ്യാറാക്കാനാണ് തീരുമാനം. തുടര്‍ന്ന് ആരോഗ്യമന്ത്രാലയം അംഗീകരിക്കണം.

Latest News