ജിദ്ദ - കോട്ടയം ഡിസ്ട്രിക്ട് പ്രവാസി അസോസിയേഷൻ കുടുംബ സംഗമം വിവിധ പരിപാടികളോടെ ആഘോഷിച്ചു. പ്രസിഡന്റ് നിസാർ യൂസുഫ് ഉദ്ഘാടനം ചെയ്തു. ബെൽഡ ബെൻ, ലിയ ലൂക്, ലയോണ ലൂക്, ഡോണ ദാസ്, ബിസ്സി ആൻ ബെന്നി, ബ്രീദ ബെൻ, ഇഷാൻ അനീസ്, ഫിയോണ, റിമി, ഫ്രിറ്റ്‌സ്, ഫെരിസ്, കാൽവിൻ, ഫിനിക്‌സ്, ക്രിസ്‌വിൻ, യോഹാൻ, ഹനാൻ സിനു, ജോവാന സിനു തുടങ്ങിയവർ വിവിധ പരിപാടികൾ അവതരിപ്പിച്ചു. മാത്യു വർഗീസ്, ഹരിലാൽ, അനിൽ നായർ, സിദ്ദീഖ് അബ്ദുൽറഹീം എന്നിവർ ഗാനങ്ങൾ ആലപിച്ചു.
റൂബിക്‌സ് ക്യൂബ് മത്സരത്തിൽ ജോയലും കപ്പിൾ ഓഫ് ദ ഇയർ മത്സരത്തിൽ പ്രസൂൺ ദിവാകരൻ-സുരേഖാ പങ്കജാക്ഷൻ ദമ്പതികളും വിജയികളായി. വിജയികൾക്കും കലാപരിപാടികൾ അവതരിപ്പിച്ചവർക്കും ഭാരവാഹികൾ സമ്മാനം വിതരണം ചെയ്തു. ബെന്നി തോമസ് നിയന്ത്രിച്ചു. സെക്രട്ടറി അനിൽ നായർ സ്വാഗതവും വൈസ് പ്രസിഡന്റ് ദാസ്‌മോൻ തോമസ് നന്ദിയും പറഞ്ഞു.