റിയാദ് - സൗദി പൗരനെ ഭീഷണിപ്പെടുത്തി നാലു ലക്ഷം റിയാൽ തട്ടിയെടുത്ത നാലംഗ സംഘത്തെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു. ഇരുപതിനും നാൽപതിനും ഇടയിൽ പ്രായമുള്ള സൗദി യുവാക്കളാണ് അറസ്റ്റിലായത്. വില കൂടിയ ലക്ഷുറി കാർ താരതമ്യേന കുറഞ്ഞ വിലയിൽ വിൽപന നടത്തുന്നതിന് സന്നദ്ധത പ്രകടിപ്പിച്ച് കിഴക്കൻ റിയാദിലെ വിജനമായ സ്ഥലത്തേക്ക് തന്ത്രപൂർവം വിളിച്ചുവരുത്തി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് സംഘം പണം തട്ടിയെടുത്തത്. സൗദി പൗരന്റ പക്കൽ നിന്ന് തട്ടിയെടുത്ത പണവും ഒമ്പതു വെടിയുണ്ടകളും പ്രതികളുടെ പക്കൽ കണ്ടെത്തി. തുടർ നടപടികൾ സ്വീകരിക്കാൻ പ്രതികൾക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി റിയാദ് പോലീസ് അറിയിച്ചു.






