രാഹുല്‍ പങ്കെടുക്കുന്ന കോണ്‍ഗ്രസ് കണ്‍വെന്‍ഷന്‍ തുടങ്ങി

കൊച്ചി- കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന കോണ്‍ഗ്രസ് കണ്‍വെന്‍ഷന്‍ മറൈന്‍ ഡ്രൈവില്‍ ആരംഭിച്ചു. രാവിലെ കൊച്ചിയിലെത്തിയ രാഹുല്‍ അന്തരിച്ച എം.ഐ ഷാനവാസ് എംപിയുടെ വീട്ടിലെത്തിയ ശേഷമാണ് സമ്മേളന വേദിയിലേക്ക് തിരിച്ചത്. 50000 ബൂത്ത് ഭാരവാഹികളും പതിനായിരക്കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരും രാഹുല്‍ ഗാന്ധിയുടെ പ്രസംഗം കേള്‍ക്കാന്‍ എത്തിയിട്ടുണ്ട്. കേരളത്തിലെ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളെല്ലാം വേദിയിലുണ്ട്.
 

Latest News