Sorry, you need to enable JavaScript to visit this website.

രണ്ടു വട്ടം വിജയിച്ചത് അയോഗ്യതയാവില്ല, വിജയ സാധ്യതയുള്ള സ്ഥാനാര്‍ഥികളെ ഇറക്കാന്‍ സി.പി.എം

കൊച്ചി- പാര്‍ലമെന്റില്‍ രണ്ടു വട്ടം വിജയിച്ചുവെന്നത് സ്ഥാനാര്‍ഥിയാകാനുള്ള അയോഗ്യതയായി സി.പി.എം പരിഗണിക്കില്ലെന്ന് സൂചന. വിജയസാധ്യതയുണ്ടെങ്കില്‍ അത്തരം സ്ഥാനാര്‍ഥികളെ ഒഴിവാക്കേണ്ടെന്നാണ് സി.പി.എം ധാരണ. ഇതോടെ പാലക്കാട്ട് എം.ബി രാജേഷിനും ആറ്റിങ്ങലില്‍ എ. സമ്പത്തിനും വീണ്ടും സാധ്യത തെളിഞ്ഞു. 
എന്നാല്‍ രണ്ടു വട്ടം പൂര്‍ത്തിയാക്കിയ പി.കെ. ബിജുവിനും പി. കരുണാകരനും വീണ്ടും സീറ്റ് ലഭിക്കില്ല. ആലത്തൂരിലും കാസര്‍കോട്ടും മികച്ച സ്ഥാനാര്‍ഥികളെ നോക്കുകയാണ് നേതൃത്വം. ചാലക്കുടിയില്‍ ഇന്നസെന്റും രംഗത്തുണ്ടാവില്ല. എന്നാല്‍ ഇടുക്കിയില്‍ ജോയ്‌സ് ജോര്‍ജ് തന്നെയാകും.
പരമാവധി സീറ്റുകള്‍ നേടേണ്ടതിനാല്‍ വലിയ പരീക്ഷണങ്ങള്‍ക്ക് മുതിരാതെ ഏറ്റവും വിജയ സാധ്യതയുള്ള സ്ഥാനാര്‍ഥികളെ നിര്‍ത്താനാണ് നീക്കം. ആലപ്പുഴയില്‍ എം.എ ബേബിയെ സജീവമായി പരിഗണിക്കുന്നു. കോഴിക്കോട്ട് മുഹമ്മദ് റിയാസ് തന്നെ വന്നേക്കും. ആലത്തൂരില്‍ കെ. രാധാകൃഷ്ണന്‍ തന്നെയാകും. മലപ്പുറത്തും പൊന്നാനിയിലും സ്വതന്ത്രരേയും തേടുന്നു. പി. രാജീവ്, കെ.എന്‍. ബാലഗോപാല്‍ എന്നിവരും ഇത്തവണ രംഗത്തുണ്ടായേക്കും. ശ്രീമതി ടീച്ചര്‍ കണ്ണൂരോ വടകരയോ മത്സരിക്കും.

Latest News