രാഹുലിന് കൊച്ചിയില്‍ ആവേശോജ്വല സ്വീകരണം

കൊച്ചി- കോണ്‍ഗ്രസ് ബൂത്ത് ഭാരവാഹികളുടെ യോഗത്തിനെത്തിയ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് വന്‍ സ്വീകരണം. കൊച്ചി വിമാനത്താവളത്തില്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കള്‍ അദ്ദേഹത്തെ സ്വീകരിച്ചു. കൊച്ചി മറൈന്‍ ഡ്രൈവില്‍ നടക്കുന്ന സമ്മേളനത്തിന് ആയിരക്കണക്കിന് ഭാരവാഹികള്‍ ഇതിനകം എത്തിച്ചേര്‍ന്നു.
ബൂത്ത് വൈസ് പ്രസിഡന്റുമാരായ വനിതാ നേതാക്കള്‍ക്കായാണ് പ്രധാനമായും ഈ സമ്മേളനമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. വനിതകളെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള രാഹുലിന്റെ ശ്രമത്തില്‍ ആവേശഭരിതരാണ് മഹിളാ നേതാക്കള്‍. സമ്മേളന സ്ഥലത്ത് ഉത്സവാന്തരീക്ഷമാണെന്ന് മഹിളാ കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ പറഞ്ഞു.
തെരഞ്ഞെടുപ്പിനായി പാര്‍ട്ടി അണികളെ ഉണര്‍ത്താന്‍ എത്തുന്ന രാഹുലിന് വലിയ സ്വീകരണം നല്‍കാനൊരുങ്ങിയിരിക്കുകയാണ് ബൂത്ത് തല നേതാക്കള്‍. ചത്തുകിടക്കുന്ന കോണ്‍ഗ്രസിന്റെ ബൂത്ത് തല പ്രവര്‍ത്തനം ഉണര്‍ത്തിയെടുക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.
യു.ഡി.എഫ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയാണ് രാഹുലിന്റെ മറ്റൊരു പ്രധാന പരിപാടി. വൈകുന്നേരത്തോടെ അദ്ദേഹം ദല്‍ഹിക്ക് മടങ്ങും.
 

Latest News