ജോര്‍ജ് ഫെര്‍ണാണ്ടസ് ധീരനും തുറന്ന മനസ്സുളള നേതാവുമായിരുന്നെന്ന് പ്രധാനമന്ത്രി

ന്യൂദല്‍ഹി- അന്തരിച്ച മുന്‍ കേന്ദ്ര പ്രതിരോധ മന്ത്രി ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് ധീരനായ, തുറന്ന മനസ്സുളള നേതാവായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. 'ഇന്ത്യയിലെ ഏറ്റവും മികച്ച രാഷ്ട്രീയ നേതൃത്വത്തെ പ്രതിനിധാനം ചെയ്ത നേതാവായിരുന്നു ജോര്‍ജ്ജ് ഫെര്‍ണാണ്ടസ്. ദീര്‍ഘവീക്ഷണവും ധൈര്യവും അദ്ദേഹത്തെ വ്യത്യസ്തനാക്കി. രാജ്യത്തിന് വിലപ്പെട്ട സംഭാവനകള്‍ അദ്ദേഹം നല്‍കി. രാജ്യത്തെ പാവപ്പെട്ടവര്‍ക്കും പിന്നോക്കക്കാര്‍ക്കും വേണ്ടി ശബ്ദമുയര്‍ത്തുന്നവരുടെ മുന്നില്‍ അദ്ദേഹം ഉണ്ടായിരുന്നു,' പ്രധാനമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. 
ദീര്‍ഘകാലമായി അസുഖ ബാധിതനായിരുന്ന ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് ഇന്ന് രാവിലെയാണ് മരിച്ചത്. 1998 മുതല്‍ 2004 വരെ അടല്‍ ബിഹാരി മന്ത്രി സഭയില്‍ പ്രതിരോധ മന്ത്രിയായിരുന്നു അദ്ദേഹം. സുദീര്‍ഘമായ രാഷ്ട്രീയ ജീവിതത്തിനിടയില്‍ ജോര്‍ജ്ജ് ഫെര്‍ണാണ്ടസിനെ പ്രശസ്തനാക്കിയത് അടിയന്തിരാവസ്ഥക്കാലത്തെ നിലപാടുകളായിരുന്നു. 1976 ല്‍ അടിയന്തിരാവസ്ഥക്കെതിരെ പ്രതിഷേധിക്കാന്‍ തീവണ്ടിപ്പാളം തകര്‍ക്കാന്‍ ഗൂഢാലോചന തയ്യാറാക്കി എന്ന കുറ്റത്തിന് ജയിലിലടക്കപ്പെട്ടു.
 

Latest News