Sorry, you need to enable JavaScript to visit this website.

മോഡിയുടെ മനസ്സ് ഇപ്പോഴും കാക്കി നിക്കറില്‍- പിണറായി

തിരുവനന്തപുരം- പ്രധാനമന്ത്രി രാജ്യത്തിന്റെ സംസ്‌കാരം തകര്‍ക്കാന്‍ കൂട്ടുനില്‍ക്കുകയാണെന്നും  പഴയ കാക്കി നിക്കറിലാണ് ആ മനസ്സ് ഇപ്പോഴും ഉല്ലസിച്ചുകൊണ്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കുറ്റപ്പെടുത്തി. ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ ഓഫ് ഇന്ത്യ(ബെഫി) ദേശീയ സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ഭക്ഷണത്തിന്റെ പേരിലും പശുവിന്റെ പേരിലും സംഘ്പരിവാര്‍ മനുഷ്യരെ കൊന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ശബരിമലയുടെ കാര്യത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാറിന് ബാധ്യതയുണ്ട്. പ്രധാനമന്ത്രിയെന്ന ഭരണഘടന പദവിയോട് തെല്ലെങ്കിലും മാന്യത പുലര്‍ത്തുന്നുണ്ടെങ്കില്‍  ശബരിമലയില്‍ സംഘ്പരിവാറുകാര്‍ നടത്തിയ കോപ്രായങ്ങള്‍ തെറ്റാണെന്ന് പറയാനുള്ള ആര്‍ജവം മോഡി കാണിക്കണം. ശബരിമല സന്നിധാനത്ത് ആര്‍.എസ്.എസ് നേതാക്കള്‍ അഴിച്ചുവിട്ട ആക്രമണമാണ് കേരളീയ സംസ്‌കാരത്തെ തകര്‍ക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിച്ചതെന്നും പിണറായി ആരോപിച്ചു.
സ്വഗതസംഘം ചെയര്‍മാന്‍ എളമരം കരീം എം.പി അധ്യക്ഷത വഹിച്ചു. ഉജ്വ റാലിയോടെയാണ് ബെഫി പത്താം ദേശീയ സമ്മേളനത്തിനു തുടക്കമായത്. ടാഗോര്‍ തിയേറ്ററില്‍ ചൊവ്വാഴ്ച രാവിലെ 9.30ന് പ്രസിഡന്റെ സി.ജെ. നന്ദകുമാര്‍ പതാക ഉയര്‍ത്തുന്നതോടെ പ്രതിനിധി സമ്മേളനത്തിനു തുടക്കമാകും. സി.ഐ.ടി.യു ജനറല്‍ സെക്രട്ടറി തപന്‍ സെന്‍ ഉദ്ഘാടനം ചെയ്യും.

Latest News