Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഇത് നെഹ്‌റുവിന്റെ പുണ്യസ്‌നാനമല്ല; പ്രചരിക്കുന്നത് തെറ്റായ ചിത്രം

ന്യൂദല്‍ഹി- ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു കുംഭമേളയില്‍ പങ്കെടുത്ത് ഗംഗയില്‍ പുണ്യസ്‌നാനം നടത്തിയെന്ന പ്രചരണം ശരിയല്ലെന്ന് തെളിഞ്ഞു. ഇന്ത്യ സ്വതന്ത്രയായ ശേഷം 1954 ല്‍ നടന്ന കുംഭമേളയില്‍ പങ്കെടുത്ത് ജവഹര്‍ലാല്‍ നെഹ്്‌റു ഗംഗയില്‍ പുണ്യസ്‌നാനം നടത്തിയെന്നാണ് ഫോട്ടോ സഹിതം പ്രചരിപ്പിക്കുന്നത്.
സിനിമാ നിര്‍മാതാവും മാധ്യമപ്രവര്‍ത്തകനുമായ  വിനോദ് കാപ്രിയാണ് ഈ ഫോട്ടോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത് കുംഭമേളയുമായി ബന്ധപ്പെടുത്തിയത്. നിരവധി പേര്‍ ഇത് റീ ട്വീറ്റ് ചെയ്തു. പൂണൂല്‍ ധരിച്ച നെഹ്‌റു കുംഭമേളയോടനുബന്ധിച്ച് അലഹബാദില്‍ പുണ്യസ്‌നാനം നടത്തിയെന്നാണ് സമൂഹ മാധ്യമ പ്രചാരണം.
യഥാര്‍ഥത്തില്‍ ഈ ചിത്രം നെഹ്‌റു തന്റെ അമ്മയുടെ ചിതാഭസ്മം ഗംഗയില്‍ നിമജ്ജനം ചെയ്യുന്നതായിരുന്നു.
നിരവധി ട്വിറ്റര്‍ ഉപയോക്താക്കള്‍ യഥാര്‍ഥ ഫോട്ടോ ചൂണ്ടിക്കാട്ടി വിനോദ് കാപിയെ നിശിതമായി വിമര്‍ശിച്ചു.
ഉത്തര്‍പ്രദേശിന്റെ ചുമതലയോടെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി നിയോഗിക്കപ്പെട്ട ഫെബ്രുവരി നാലിന് കുഭമേളയോടനുബന്ധിച്ചുള്ള പുണ്യസ്‌നാനം നടത്തിയശേഷം  ഔദ്യോഗിക ചുമതലയേല്‍ക്കുമെന്ന് കഴിഞ്ഞ ദിവസം വാര്‍ത്തയുണ്ടായിരുന്നു.

Latest News