Sorry, you need to enable JavaScript to visit this website.

വിവാഹ സല്‍ക്കാരത്തിനിടെ  കുന്നിടിഞ്ഞ് വീണ് 15 മരണം 

ലിമ: തെക്ക്കിഴക്കന്‍ പെറുവിലെ അല്‍ഹബ്ര എന്ന ഹോട്ടലില്‍ വിവാഹസല്‍ക്കാരത്തിനിടെ കുന്നിടിഞ്ഞ് വീണ് ഉണ്ടായ അപകടത്തില്‍ 15 പേര്‍ മരിച്ചു. ഞായറാഴ്ചയായിരുന്നു സംഭവം. വിവാഹ ആഘോഷങ്ങള്‍ നടക്കുന്നതിനിടെ ഉരുള്‍പ്പൊട്ടല്‍ ഉണ്ടായി കുന്നിടിഞ്ഞ് ഹോട്ടലിന്റെ ചുമരിലേക്ക് വീഴുകയായിരുന്നു.
അപകടത്തില്‍ 11 സ്ത്രീകളും നാല് പുരുഷന്‍മാരുമാണ് മരിച്ചത്. നവവധുവും വരനും ചെറിയ പരിക്കുകളോടെ തലനാരിഴയ്കാണ് രക്ഷപ്പെട്ടത്.അഗ്‌നിസുരക്ഷാ സേനയും പൊലീസും സ്ഥലത്തെത്തി അപകടത്തില്‍ മണ്ണിനടിയില്‍പ്പെട്ടവരെ രക്ഷപ്പെടുത്തുന്നതിനായുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി. ആളുകളെ രക്ഷപ്പെടുത്തുന്നതിനായി പ്രദേശവാസികളും ഇവര്‍ക്കൊപ്പം ചേര്‍ന്നു. അപകടത്തില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണെന്നും അബാന്‍കായിലെ മേയര്‍ എവരീസ്‌തോ റമോഷ് ഷാവേസ് കൂട്ടിച്ചേര്‍ത്തു.

Latest News