ദമാം - ജനാധിപത്യ വിശ്വാസികൾ മതേതര മൂല്യങ്ങൾക്ക് കരുത്ത് പകരണമെന്നും ഭരണഘടനയിൽ അനുശാസിക്കുന്ന മഹത്തരമായ മൂല്യങ്ങളെ ആദരിക്കുകയും ചെയ്യണമെന്നും ഒരു മതേതര ജനാധിപത്യ റിപ്പബ്ലിക് എന്ന നിലയിൽ ഇന്ത്യയുടെ പരമാധികാരത്തെ കത്ത് സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം എല്ലാ ഇന്ത്യക്കാർക്കുമുണ്ടെന്നുംഇന്ത്യയുടെ 70ാമത് റിപ്പബ്ലിക്ക് ദിനത്തിന്റെ ഭാഗമായി ഐ.സി.എഫ് ദമ്മാം സെൻട്രൽ കമ്മിറ്റിഇന്ത്യൻ ഭരണ ഘടനയും മൗലിക അവകാശങ്ങളും എന്ന ശീർഷകത്തിൽ സംഘടിപ്പിച്ചചർച്ചാ സംഗമം അഭിപ്രായപ്പെട്ടു
ദമാം അൽ റയ്യാൻ ഓഡിറ്റോറിയത്തിൽ നടന്ന സംഗമം അബ്ദുൽ സമദ് മുസ്ല്യാരുടെ അധ്യക്ഷതയിൽ ഐ.സി.എഫ് നാഷണൽ പബ്ലിക്കേഷൻ സെക്രട്ടറി സലിം പാലച്ചിറ ഉദ്ഘാടനം ചെയ്തു. ആർ.എസ്.സി ഗൾഫ് കൗൺസിൽ കലാലയം കൺവീനർ ലുഖ്മാൻ വിളത്തൂർ കീ നോട്ട് അവതരിപ്പിച്ചു.
ഷാജി മതിലകം (നവയുഗം), ഹമീദ് വടകര (കെ.എം.സി.സി), അഷ്‌റഫ് ആളത്ത് (ചന്ദ്രിക), ഹിളർ മുഹമ്മദ് (മലയാളം ന്യൂസ്) എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
ഹാരിസ് ജൗഹരി മോഡറേറ്ററായി, അൻവർ കളറോഡ്, നാസർ മസ്താൻ മുക്ക്, അഹമ്മദ് നിസാമി,അബ്ദുൽബാനദ്‌വി, അഹമ്മദ്കുട്ടി സഖാഫി, ഫൈസൽ വേങ്ങാട് എന്നിവർ സംബന്ധിച്ചു. മുഹമ്മദ് റഫീഖ് ചെമ്പോത്തറ സ്വാഗതവും റാഷിദ് കോഴിക്കോട് നന്ദിയും പറഞ്ഞു.