മലപ്പുറം - ചോക്കാട് കല്ലാമൂലയിലെ കരുവാതൊടിക പോക്കരുടെ മകൻ മുഹമ്മദ് ശരീഫ് ഫൈസി (34) ബൈക്കപകടത്തിൽ മരിച്ചു. ഇരുമ്പുഴി വടക്കുംമുറി റഹ്മാനിയ മദ്രസയിലെ അധ്യാപകനാണ്.
കല്ലാമൂല ശാഖ എസ്.കെ.എസ്.എസ്.എഫ് പ്രസിഡന്റാണ്.
ഇന്നലെ രാവിലെ മദ്രസയിലേക്ക് പോകുമ്പോൾ മഞ്ചേരി പോലീസ് സ്‌റ്റേഷൻ അതിർത്തിയിലായിരുന്നു അപകടം. മഞ്ചേരി പോലീസ് ഇൻക്വസ്റ്റ് നടത്തി. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടത്തിയ ശേഷം കല്ലാമൂല ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ നടത്തി.
ഭാര്യ : റംല (കുഞ്ഞോൾ). മക്കൾ : അസുവാ ഫഹിമ (5), ഫർഹ (3).