തൃശൂര്‍- നഴ്‌സ് ആന്‍ലിയയുടെ മരണം ആത്മഹത്യ തന്നെയെന്ന നിഗമനത്തിലേക്ക് ക്രൈംബ്രാഞ്ചും എത്തിയതായി സൂചന. പിതാവ് ഹൈജിനസിന്റെ അപേക്ഷ പ്രകാരം ദിവസങ്ങള്‍ക്ക് മുമ്പാണ് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തത്.
ആന്‍ലിയയുടെ ഡയറിക്കുറിപ്പുകള്‍ വിലയിരുത്തിയ ശേഷമാണ് നിഗമനം. ഭര്‍തൃവീട്ടില്‍ ആന്‍ലിയ പീഡിപ്പിക്കപ്പെട്ടിരുന്നുവോ എന്ന കാര്യം ക്രൈംബ്രാഞ്ച് പരിശോധിക്കും.
അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പിച്ചതിന് പിന്നാലെ ഭര്‍ത്താവ് ജസ്റ്റിന്‍ പോലീസില്‍ കീഴടങ്ങിയിരുന്നു. ഇയാള്‍ വിയ്യൂര്‍ ജയിലിലാണ്.