മരിച്ച മകന്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ കാത്തിരുന്നത് 38 ദിവസം; മന്ത്രവാദിക്ക് 7 ലക്ഷം രൂപയും നല്‍കി

വിജയവാഡ- മരിച്ച മകന്‍ ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ ഒരു പിതാവ് ശ്മശാനത്തില്‍
കാത്തിരുന്നത് 38 ദിവസം. മന്ത്രവാദിയുടെ വാക്കുകള്‍  വിശ്വസിച്ച ഇദ്ദേഹം  ഏഴു ലക്ഷം രൂപയും നല്‍കിയതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു. 
ആന്ധ്രപ്രദേശിലെ നെല്ലോര്‍ ജില്ലയിലാണ് സംഭവം. 56 കാരനായ തുപ്പകുള രാമുവാണ് മന്ത്രവാദിയുടെ നിര്‍ദേശപ്രകാരം മൃതദേഹം അടക്കിയ സ്ഥലത്ത് ദിവസങ്ങള്‍ കാത്തുനിന്നത്. കഴിഞ്ഞ മാസമാണ് രാമുവിന്റെ മകന്‍ ടി ശ്രീനിവാസലു എച്ച്വണ്‍ എന്‍വണ്‍ ബാധിച്ച് മരിച്ചത്.
പോലീസ് വീട്ടിലെത്തിച്ച രാമു ഇപ്പോഴും മകന്‍ തിരികെ വരുമെന്ന വിശ്വാസത്തില്‍ തന്നെയാണ്. ശ്മശാനത്തില്‍ 41 ദിവസം കഴിയാനാണ് മന്ത്രവാദി നിര്‍ദേശിച്ചിരുന്നത്. മന്ത്രവാദിക്കെതിരെ കേസെടുക്കാന്‍ പോലീസ് തയാറായിട്ടില്ല. രാമു പരാതി നല്‍കിയിട്ടില്ലെന്നാണ് ഇതിന് കാരണമായി പോലീസ് വിശദീകരിച്ചത്.
 

Latest News