സി.എ പ്രവേശന പരീക്ഷ: മുൻ പ്രവാസി  വിദ്യാർഥിനിക്ക് മികച്ച വിജയം

സി.എ പ്രവേശന പരീക്ഷയിൽ അഖിലേന്ത്യാടിസ്ഥാനത്തിൽ ഇരുപതാം റാങ്ക് നേടിയ ആയിഷാ അക്ബറലിക്ക് സ്പീക്കർ ശ്രീരാമകൃഷ്ണൻ ഉപഹാരം നൽകുന്നു.

ജിദ്ദ- അൽവുറൂദ് ഇന്റർനാഷനൽ സ്‌കൂൾ പൂർവ വിദ്യാർഥിനി ആയിഷ അക്ബറലിക്ക് ചാർട്ടേഡ് അക്കൗണ്ടൻസി പ്രവേശന പരീക്ഷയിൽ മികച്ച നേട്ടം. അഖിലേന്ത്യാടിസ്ഥാനത്തിൽ ഇരുപതാം റാങ്ക് കരസ്ഥമാക്കിയാണ് ഈ മിടുക്കി പ്രതിഭ തെളിയിച്ചത്. കേരളാടിസ്ഥാനത്തിലും മികച്ച വിജയമാണ് പെരിന്തൽമണ്ണ സ്വദേശിയായ ആയിഷ നേടിയത്. സി.എ ഫൗണ്ടേഷൻ കൗൺസിലിന്റെ ദേശീയാംഗീകാരം നേടിയ ആയിഷ, ജിദ്ദ അൽറാജ്ഹി ബാങ്കിലെ ഉദ്യോഗസ്ഥൻ ആലിക്കൽ അക്ബറലിയുടേയും സാജിദയുടേയും പുത്രിയാണ്. പെരിന്തൽമണ്ണ ജൂബിലി റോഡ് സ്റ്റാർ ക്ലബിന്റെ ഉപഹാരം സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ആയിഷക്ക് നൽകി. 

 

Latest News