ആശുപത്രിയിലെ സ്കാനിംഗ് മുറിയിലും സ്ത്രീകള്‍ക്ക് രക്ഷയില്ല. പൂനെയില്‍ സംഭവിച്ചത് ഇങ്ങനെ

പൂനെ- എം.ആര്‍.ഐ സ്കാനിംഗിനായി വസ്ത്രം മാറിയ സ്ത്രീയുടെ ചിത്രം പകര്‍ത്തിയ ആശുപത്രി ജീവനക്കാരന്‍ അറസ്റ്റില്‍. 25 കാരനായ ലകേഷ് ലഹു ഉത്തേക്കര്‍ ആണ് പിടിയിലായത്. ശനിയാഴ്ച രാത്രിയാണ് സംഭവം. വസ്ത്രം മാറുന്ന മുറിയില്‍ മൊബൈല്‍ ക്യാമറ കണ്ടെടുത്തതോടെയാണ് പുറത്തറിയുന്നത്.
ജനുവരി 23 മുതല്‍ ആശുപത്രിയില്‍ അഡ്മിറ്റാണ് സ്ത്രീ. ഡോക്ടറുടെ നിര്‍ദേശപ്രകാരം സ്കാനിംഗിനായി എത്തിയപ്പോഴാണ് വസ്ത്രം മാറിയത്. അടുത്തുള്ള മുറിയില്‍ പോയി വസ്ത്രം മാറാന്‍ വാര്‍ഡ് ബോയ് അവശ്യപ്പെട്ടു. മുറിയില്‍ മൊബൈല്‍ ഫോണ്‍ കണ്ട സ്ത്രീ ഭര്‍ത്താവിനോട് വിവരം പറഞ്ഞു. ഫോണ്‍ പരിശോധിച്ചപ്പോള്‍ താന്‍ വസ്ത്രം മാറുന്ന ചിത്രം അതില്‍ കണ്ടു. തുടര്‍ന്ന് പോലീസിനെ അറിയിക്കുകയായിരുന്നു.

 

 

Latest News